കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ സ്കൂള്‍ വേദിയായി. രാവിലെ 11.30 മുതൽ 2.50 വരെ നടന്ന പരീക്ഷയിൽ രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പരീക്ഷപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഞായറാഴ്ച രാവിലെ മുതൽ പരീക്ഷകേന്ദ്രത്തിൽ രജിസ്ട്രേഷൻ ഡെസ്ക് പ്രവർത്തനമാരംഭിച്ചു. 10.45 ഓടെ വിദ്യാർഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചു സ്കൂൾ ഗേറ്റുകൾ അടച്ചു. കർശനമായ സുരക്ഷാപരിശോധനക്കും ശേഷമാണ് വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. രക്ഷിതാക്കളെയും കൂടെ വന്നവരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രവേശന പരീക്ഷയാണിത്. തുടര്‍ച്ചയായ മുന്നാം വര്‍ഷമാണ് കുവൈത്തില്‍ പരീക്ഷ നടക്കുന്നത്. ആദ്യ വര്‍ഷം ഇന്ത്യൻ എംബസിയിലും തുടര്‍ന്ന് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലായിരുന്നു പരീക്ഷ നടത്തിയത്. കുവൈത്തിൽ പരീക്ഷ സെന്റർ അനുവദിച്ചത് ആശ്വാസമായതായി രക്ഷിതാക്കൾ ചൂണ്ടികാട്ടി.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി