ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അടൂർ എൻ. ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു ഏപ്രിൽ 14 വെള്ളി 5 മണി മുതൽ ഫാഹഹീൽ വച്ച് വിവിധ പരിപാടികളോടെ ആണ് സംഗമം നടന്നത് കുവൈറ്റ് കേന്ദ്ര ഇബാദ് വിംഗ് കൺവീനർ ശ്രീ അബ്ദുൽ റഹിം ഹസനി റമദാൻ സന്ദേശം നൽകി. ആക്ടിങ് പ്രസിഡന്റ് ബിജോ പി ബാബു അധ്യക്ഷത നിർവഹിച്ചു.. അടൂരോണം റാഫിൽ കൂപ്പൺ പ്രകാശനം മാത്യുസ് ഉമ്മൻ നിർവഹിച്ചു. ഷൈനി വർഗീസിന് വിദ്യാഭാസ അവാർഡ് നൽകി ആദരിച്ചു. കോശി മാത്യു, സുനിൽ കുമാർ, ആഷ ശാമുവൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.. ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബിജു കോശി കൃതജ്ഞതയും രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കി. കൺവീനർ ഷഹീർ മൈതീൻ കുഞ്ഞ് സംഗമത്തിന് നേതൃത്വം നൽകി..
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു