ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി: ജനങ്ങളില്‍ പ്രതിരോധശേഷി കുറയുന്നത് പുതിയ കോവിഡ് തരംഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഇത് നേരിടാന്‍ ഇന്ത്യയ്ക്ക് ശക്തമായ രോഗ നിരീക്ഷണവും ഉയര്‍ന്ന വാക്സിന് കവറേജും ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ റീജ്യനല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ്.
2022 ന്റെ തുടക്കത്തില്‍ ഒമിക്റോണ്‍ തരംഗത്തില്‍ അവസാനമായി കണ്ട നിലയിലേക്ക് കൊവിഡ് കേസുകളുടെ വര്‍ധനവ് ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്നു. ഇത് കരുതിയിരിക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ശനിയാഴ്ച 6,155 പുതിയ കോവിഡ് -19 അണുബാധകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകളുടെ എണ്ണം 31,194 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകള്‍ 6,000 കടന്നത്. ഇതിനികം 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് ശക്മാക്കണം. കോവിഡ് മരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും തടയുന്നതിന് വാക്സിനേഷന് സഹായകമാവുമെന്നും അവര്‍ പറഞ്ഞു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്