ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : തനിമ കുവൈത്ത് അരങ്ങൊരുക്കുന്ന ഷേക്സ്‌പിയർ നാടകമായ മാക്ബത്തിനു രംഗപടമൊരുക്കാൻ കുവൈത്തിൽ എത്തിയ പ്രമുഖ രംഗപട കലാകാരൻ ആർട്ടിസിറ്റ് സുജാതനെ തനിമ ഹാർഡ്‌കോർ അംഗങ്ങൾ ആയ ബാബുജി ബത്തേരി, റുഹൈൽ വിപി, വിജേഷ് വേലായുധൻ, ജീസൺ ജോസഫ്, കുമാർ തൃത്താല എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
നാടകകളരിക്ക് പിന്തുണയേകാൻ ആർട്ടിസ്റ്റ് സുജാതനോടൊപ്പം നാട്ടിൽ നിന്നും വന്ന മുൻപ്രവാസിയും തനിമയുടെ സീനിയർ ഹാർഡ് കോർ മെംബറും ആയിരുന്ന രഘുനാഥൻ നായർക്കും സ്വീകരണം നൽകി.
1967 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹം മൂവായിരത്തോളം നാടകങ്ങൾക്ക് രംഗപടമൊരുക്കിയിട്ടുണ്ട്.
മികച്ച രംഗപടത്തിനുള്ള കേരളസംസ്ഥാന നാടകപുരസ്കാരം, ആരംഭം മുതൽ തുടർച്ചയായി പതിനഞ്ചുതവണ സുജാതൻ നേടിയിരുന്നു. ഈ പുരസ്കാരം ഇതുവരെ മറ്റാർക്കും ലഭിച്ചിട്ടുമില്ല.
കെ.പി.എ.സി. പോലുള്ള പ്രമുഖ പ്രൊഫഷണൽ നാടകസംഘങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി അമേച്വർ നാടകങ്ങൾക്കുവേണ്ടിയും രംഗപടമൊരുക്കുന്നുണ്ട്. 55 വർഷം, 5000ത്തിലധികം നാടകങ്ങൾ, 50തിൽ പരം ക്യാൻവാസുകളുമായ് മൂന്ന് തലമുറ ഘട്ടങ്ങൾ താണ്ടി ആർട്ടിസ്റ്റ് സുജാതൻ പഴയ തലമുറയിൽ നിന്നും നാടകകലയുടെ ജീവൻ പുതുതലമുറയ്ക്ക് പകുത്തു നൽകി മുന്നോട്ട് പോവുകയാണു.. ബാബുജി ബത്തേരിയുടെ സംവിധാനത്തിൽ ബിബ്ലിക്കൻ എക്സിബിഷനു വേണ്ടി ആദ്യമായ് കുവൈത്തിൽ എത്തിയ അദ്ദേഹം, നീതിമാന്റെ സിംഹാസനം, സാന്റാ റിഡീമർ എന്ന ലൈറ്റ് & സൗണ്ട് ഷോ, തനിമയുടെ ഒരു വടക്കൻ വീരഗാഥ, കൽപകിന്റെ ഒഥല്ലോ അടക്കം കുവൈത്തിലെ വിവിധ കലാസംഘങ്ങളുടെ നാടക പരിശ്രമങ്ങൾക്ക് രംഗപടമൊരുക്കിയിട്ടുണ്ട്. ഏപ്രിൽ 22-23-24 ദിവസങ്ങളിൽ കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വൈകീട്ട് 6:30നു കുവൈത്ത് പ്രവാസികൾക്ക് നാടകകാഴ്ചയുടെ വ്യത്യസതമായ വിസ്മയം ഒരുക്കാൻ ഒരുങ്ങുകയാണു തനിമയും അറിയറപ്രവർത്തകരും..
More Stories
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു