ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : “അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം” എന്ന ശ്രീനാരായണഗുരുവിന്റെ തിരുവാക്കുകളെ അന്വർഥമാക്കി പ്രവർത്തിച്ചു പോരുന്ന സാരഥി കുവൈറ്റിന്റെ സാരഥി സ്വപ്നവീട് പദ്ധതി പ്രകാരം ഈ പ്രവർത്തന കാലയളവിൽ അഞ്ചു ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തങ്ങൾ നടത്തുകയും, ഇതിൽ 3 വീട് പൂർത്തിയാക്കുവാനും, മറ്റ് 2 വീടുകളുടെ നിർമ്മാണം ദ്രുതഗതിയിൽ നടന്നു വരികയാണ്
സാരഥി സ്വപ്നവീട് പദ്ധതി പ്രകാരം 2022-23 പ്രവർത്തന കാലയളവിൽ തൃശൂർ ജില്ലയിൽ ഒരു വീട് (ശിവരാമൻ- അഹമ്മദി യൂണിറ്റ്) പണി പൂർത്തികരിക്കുകയും താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്യുകയുണ്ടായി. ഇതു കൂടാതെ 13വർഷത്തെ കുവൈറ്റിലെ പ്രവാസ ജീവിതത്തിൽ, തുച്ഛമായ വരുമാനത്തിൽ കഴിഞ്ഞിരുന്ന സാരഥി അബു ഹലീഫ യൂണിറ്റിലെ അംഗമായ . ബ്രൈറ്റ്ലി വിൽസൺൻ്റെ 2 പെണ്മക്കൾ അടങ്ങുന്ന കുടുംബത്തിന് വേണ്ടി സാരഥി സ്വപ്നവീട് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ നെട്ടൂരിൽ പണികഴിപ്പിക്കുന്ന ഭവനത്തിൻറെയും, Covid ബാധിച്ച് അകാലത്തിൽമരണമടഞ്ഞ സാരഥി മംഗഫ് ഈസ്റ്റ് അംഗമായ രാജേഷ് കൃഷണൻ്റെ കുടുംബത്തിന് വേണ്ടി സാരഥി സ്വപ്നവീട് പദ്ധതിയിൽ ഉൾപ്പെടുത്തി എഴുകോൺ, അമ്പലത്തുംകാലയിൽ പണികഴിപ്പിക്കുന്ന ഭവനത്തിൻറെയും നിർമ്മാണം പൂർത്തിയായി താക്കോൽദാനം സാരഥി കുവൈറ്റിൻ്റെ 24മത് വാർഷിക പൊതുയോഗവേദിയിൽ വച്ച് 31.03.2023 ന് നടത്തുന്ന വിവരം ഭാരവാഹികൾ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
ഇതു കൂടാതെ കഴിഞ്ഞ അഞ്ചു വർഷമായി കുവൈറ്റിൽ ജോലി ചെയ്തിരുന്ന വൈക്കം, ഏനാദി, ആലപ്പുഴ സ്വദേശിയും, രണ്ട് മക്കളും, ഭാര്യയും അടങ്ങുന്ന അശോകൻറെ കുടുംബത്തിന് വേണ്ടിയും, കഴിഞ്ഞ 14 വർഷമായി കുവൈറ്റിൽ ഹോം കെയർ ജോലി ചെയ്യുന്ന കൊട്ടാരക്കര വെട്ടിക്കവല സ്വദേശിയായ ബിന്ദു സുശീലന് ( സാരഥി മംഗഫ് വെസ്റ്റ് യൂണിറ്റ്) വേണ്ടി നിർമ്മിക്കുന്നഭവനങ്ങൾ ധ്രുതഗതിയിൽ നടന്നു വരികയാണ്. യു ബി ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സാരഥി റിഗ്ഗയ് യൂണിറ്റ് മെമ്പറുമായ മുരളി നാണു , അശോകൻ്റെ വീടിന് വേണ്ടി ഫണ്ട് സ്പോൺസർ ചെയ്യുകയുണ്ടായി. സാരഥി സ്വപ്ന വീട് പദ്ധതി ചീഫ് കോർഡിനേറ്റർ മുരുകദാസ്, അഡ്‌വൈസറി അംഗം സി.എസ് ബാബു എന്നിവർ നിർമ്മാണം നടക്കുന്ന പ്രസ്തുത ഭവനങ്ങൾ സന്ദർശിക്കുകയും നിർമ്മാണപുരോഗതി വിലയിരുത്തുകയുമുണ്ടായി.
സാരഥി കുവൈറ്റ് അംഗങ്ങളിൽ ഒരാൾക്കുപോലും സ്വന്തമായി ഒരുഭവനം ഇല്ല എന്ന അവസ്ത ഉണ്ടാകരുത് എന്ന സ്വപ്ന സാക്ഷത്കാര പരിപാടി വിജയകരമായി പുരോഗമിക്കുന്നു എന്നതും സജീവ് നാരായണൻ പ്രസിഡന്റും, ബിജു.സിവി. ജനറൽ സെക്രട്ടറിയുമായ സാരഥി കേന്ദ്ര ഭരണസമിതിയുടെ 2022-23 കാലയളവിൽ ലഭിച്ചതും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നൽകിയതുമായ അഞ്ചു അപേക്ഷകളിൽ മേൽ തിർപ്പു കൽപ്പിക്കുവാനും മുരുകദാസിന്റെ നേതൃത്വത്തിലുള്ള ഹൗസിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മൂന്നു വീടുകൾ പൂർത്തിയാക്കുവാനും, രണ്ടു വീടുകളുടെ പണികൾ ധൃതഗതിയിൽ നടന്നുവരുന്നു എന്നതും അഭിമാനാർഹമായ നേട്ടമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
More Stories
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു