ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകനും വാഗ്മിയുമായ അബ്ദുല്ലള്ള വടകര റമദാൻ സന്ദേശം നൽകി. ആക്‌സിഡന്റ് കെയറിന്റെയും, കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെയും സ്ഥാപകനും, ഈ മേഖലയിൽ മഹത്തായ സേവനമനുഷ്ഠിക്കുന്ന ഫാദർ ഡേവിസ് ചിറമ്മൽ മുഖ്യാതിഥി ആയിരുന്നു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കുവൈറ്റ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ബി.സ്. പിള്ള (ഓ.ഐ.സി.സി) അജ്നാസ് (കല) ഷാഫി (കെ.ഐ.ജി) നിക്സൺ ജോർജ് (മീഡിയ), ഷിജിത് (കെ. ഡി. എ )ജോസഫ് പണിക്കർ, ഹബീബുള്ള മുറ്റിചൂർ, ഇഫ്‌താർ പ്രോഗ്രാം കൺവീനർ തുളസീധരൻ തോട്ടക്കര, അൽ മുല്ല എക്സ്ചേഞ്ച് പ്രധിനിധി എന്നിവർ ആശംസകൾ അറിയിച്ചു.
എല്ലാവരുടെയും ഒരു പൊതു സംഗമമായി മാറിയ ഇഫ്‌താർ വിരുന്നിൽ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ, ബിസിനസ്, ആതുരാലയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. കെ.ഡി.എൻ.എ ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി സ്വാഗതവും ട്രഷറർ ഷിജിത് ചിറക്കൽ നന്ദിയും പറഞ്ഞു. സുരേഷ് മാത്തൂർ കമ്പയറിങ് നിർവഹിച്ചു. ഇഫ്താർ പ്രോഗ്രാം ജോയിന്റ് കൺവീനർ റഊഫ് പയ്യോളി,
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർമാർ, കേന്ദ്ര ഭാരവാഹികൾ, വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്തിന്റെ നേതൃത്വത്തിലുള്ള വനിതാ പ്രവർത്തകൾ, വിവിധ ഏരിയ ഭാരവാഹികൾ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
More Stories
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു