November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.




ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 32-ാമത് ഔട്ട്‌ലെറ്റ്  മാലിയയിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് 32-ാമത് ഔട്ട്‌ലെറ്റ് കുവൈറ്റ് സിറ്റിയിലെ മാലിയയിൽ പ്രവർത്തനം ആരംഭിച്ചു.   ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ആണ് പുതിയ ഔട്ട്‌ലെറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.   മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഖാലിദ് അൽ നഫീസി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ   , ഡിആർഓ തഹ്‌സീർ അലി, സി ഒ ഒ  രാഹിൽ ബാസിം, എക്‌സിക്യൂട്ടീവ് ഡയറക്ടർ  അമാനുല്ല, ഇന്തോനേഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥർ , മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തദവസരത്തിൽ സന്നിഹിതരായിരുന്നു.

      ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റ് ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ് .  വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഒരു ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്.  പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാ പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്. 

  ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും ഗ്രാൻഡ് മാനേജ്‌മെന്റ് ടീമിനോടും അവരുടെ ടീം വർക്കിനും പിന്തുണയ്ക്കും ഡോ:  അൻവർ അമീൻ ചേലാട്ട് നന്ദി രേഖപ്പെടുത്തി.   ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  രാജ്യത്തിന്റെ മുക്കിലും മൂലയിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ  സാന്നിധ്യമുണ്ടെന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീ അയൂബ് കച്ചേരി പറഞ്ഞു.  വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണയും അദ്ദേഹം അംഗീകരിച്ചു.

error: Content is protected !!