January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫഹാഹീൽ റോഡിൽ കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു

കുവൈറ്റ് സിറ്റി: അബു ഹലീഫയ്ക്ക് എതിർവശത്തുള്ള ഫഹാഹീൽ റോഡിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അജ്ഞാതരായ മൂന്ന് പേർ അവരുടെ വാഹനങ്ങൾക്ക് തീപിടിച്ചതിനെ തുടർന്ന് മരിച്ചുവെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പാരാമെഡിക്കൽ ജീവനക്കാരും അപകടസ്ഥലത്തെത്തി വാഹനങ്ങൾക്ക് തീ അണച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല. ആളുകൾ വെന്തുമരിക്കുകയും വാഹനങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിനശിക്കുകയും ചെയ്തു. മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!