ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തും : അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു .
കുവൈത്ത് കിരീടാവകാശി ശൈഖ് മിശാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ്, കുവൈറ്റ് സർക്കാർ, ജനങ്ങൾ എന്നിവരോട് നന്ദി പറഞ്ഞുകൊണ്ട് ഔദ്യോഗിക ജോലി ആരംഭിക്കുന്നതായും ഡോ. ആദർശ് സ്വൈക പറഞ്ഞു.
കോവിഡിന്റെ പ്രയാസങ്ങൾ ഒഴിഞ്ഞതോടെ വരും കാലങ്ങളിൽ ഇരു രാജ്യങ്ങളിലും ഉന്നതതലത്തിലുള്ള സന്ദർശനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇന്ത്യയും കുവൈത്തും പരമ്പരാഗത സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് സൂചിപ്പിച്ച അംബാസഡർ, ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും അടുപ്പമുള്ളതായും കൂട്ടിച്ചേർത്തു. കുവൈത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഇന്ത്യ പ്രധാനമാണ്.
അതേസമയം ഇന്ത്യയുടെ ഊർജ സുരക്ഷയിൽ കുവൈറ്റ് നിർണായകമാണെന്നും അംബാസഡർ പറഞ്ഞു. നല്ല ബന്ധം തുടരാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വം അത്യന്തം പ്രാധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്ന് പറഞ്ഞ അംബാസഡർ കോവിഡ് സമയത്ത് ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയ സഹായങ്ങൾ എടുത്തുപറഞ്ഞു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു