മോഹൻ ജോളി വർഗ്ഗീസ്
ഒരിക്കൽ ഒരു സ്ഥലത്ത് ഒരു കടയിൽ ഞാൻ സോഡാ നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്ത് വന്ന് ഒരു വ്യക്തി എന്നോട് ഭിക്ഷ ചോദിച്ചു. കണ്ടാൽ വളരെ നല്ല മാന്യമായ വസ്ത്രം ഒരു വെക്തി.എന്നാൽ ഈ വ്യക്തിക്ക് ഞാൻ ഒരു രൂപ പോലും ഞാൻ കൊടുത്തില്ല. ഞാൻ പണം കൊടുക്കുന്നില്ല എന്ന് കണ്ടിട്ട് ആ വ്യക്തി കടക്കാരന്റെ നേരെ കൈ നീട്ടി കടക്കാരനാട്ട് കടയിൽനിന്ന് അല്പം ഭക്ഷണവും അല്പം വെള്ളവും അയാൾക്ക് കൊടുത്തു.ഉടനെ തന്നെ ആയാൽ കടയിൽ നിന്ന് നടന്നു പോയി.
കടക്കാരോട് ഞാൻ പറഞ്ഞു, നിങ്ങളെപ്പോലെയുള്ള വ്യക്തികളാണ് ഇവരെപ്പോലെയുള്ള ആൾക്കാരെ ഭിക്ഷക്കാരാക്കുന്നത്. നോക്കൂ അയാൾക്ക് യാതൊരുമായ കുഴപ്പമില്ല കണ്ടാൽ എന്ത് മാന്യനാണ് പക്ഷേ അയാൾ പണിയെടുക്കാൻ താല്പര്യം ഇല്ല അതാണ് അയാൾ ഇങ്ങനെ ഭിക്ഷ ചോദിക്കുന്നത്. ഞാൻ ഇങ്ങനെ പറയുന്ന കേട്ടിട്ട് കടയിലെ വ്യക്തി എന്നോടായി പറഞ്ഞു, സത്യത്തിൽ അയാൾ ഒരു ഭിക്ഷക്കാരൻ തന്നെയാണ് സാറേ. ജട പിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രവും ധരിച്ച് ഇവിടെ വർഷങ്ങളായി ഭിക്ഷ എടുത്തു കൊണ്ടിരുന്ന വ്യക്തിയാണ് ആയാൾ .ഈ അടുത്ത ഇടയ്ക്ക് യൂട്യൂബിൽ വീഡിയോ ചെയ്യുന്ന കുറച്ചു കുട്ടികൾ വന്ന് ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കി ഡ്രസ്സ് ഒക്കെ ഇടുപ്പിച്ച് മുടിയൊക്കെ വെട്ടി നല്ല രീതിയിൽ ആക്കി അയാൾക്ക് അല്പം പണം നൽകി അവർ കുറെ വീഡിയോ എടുത്തിട്ട് പോയി. വീഡിയോ ഒക്കെ യൂട്യൂബിൽ വൈറലായി, . ജട പിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രവും ധരിച്ച് അയാൾ ആരോടും പണം ചോദിച്ചാലും കിട്ടുമായിരുന്നു എന്നാൽ വൃത്തിയായ ശേഷം ആരോട് പണം ചോദിച്ചാൽ ആരും കൊടുക്കുന്നില്ല മറ്റ് ജോലി ചെയ്യാനും അറിയത്തില്ല, വിശന്നിട്ടാ ആയാൽ പണം ചോദിക്കുന്നത്. അതുകൊണ്ടാണ് ഞാൻ അയാൾക്ക് ഭക്ഷണം കൊടുക്കുന്നത് എന്ന് ആ കടക്കാരൻ എന്നോട് പറഞ്ഞു. സത്യത്തിൽ ആ കടക്കാരനോട് എന്തന്നില്ലാത്ത ഒരു ബഹുമാനം എനിക്ക് അപ്പോൾ തോന്നി.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
അരങ്ങേറ്റം