ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈത്ത് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലെ മറ്റു യുവജന പ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഏകദിന സമ്മേളനം സംഘടിപ്പിച്ചു. കുവൈത്ത് മഹാ ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങ് മഹാ ഇടവകയുടെ അസോസിയേറ്റ് വികാരി ഡോ. ബിജു പാറയ്ക്കൽ അച്ചൻ ഉദ്ഘാടനം ചെയ്തു. മഹാ ഇടവകയുടെ അസോസിയേറ്റ് വികാരി ആയി നിയമിതനായ ഡോ.ബിജു പറയ്‌ക്കൽ അച്ചനെ പ്രസ്തുത സമ്മേളനത്തിൽ ആദരിച്ചു . ഇടവക സെക്രട്ടറി ഐസക് വറുഗീസ് ആശംസ നേർന്ന പരിപാടിയിൽ ഇടവക ട്രെസ്റ്റി സാബു ഏലിയാസ് യുവജന പ്രസ്ഥാനം ലേ വൈസ് പ്രസിഡന്റ് മനോജ് പി. ഏബ്രഹാം, സെക്രട്ടറി ജോമോൻ ജോർജ്,സെന്റ് തോമസ് പഴയ പള്ളി യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് കെ.സി ബിജു, സെന്റ് സ്റ്റീഫൻസ് ഇടവക യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് എബി കടമ്പനാട് , സെന്റ് ബേസിൽ യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ജിനു എബ്രഹാം എന്നിവർ സന്നിഹിതർ ആയിരുന്നു.കൺവീനർ ബിബിൻ വര്ഗീസ് സ്വാഗതം ആശംസിച്ചു.
ആദ്യ സെഷനിൽ ഡോ.ബിജു പാറയ്ക്കൽ അച്ചൻ യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ചിന്താ വിഷയമായ ഉല്പത്തി 8:16 “പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുക “എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കുകയുണ്ടായി.
സെക്കന്റ് സെഷനിൽ പ്രസ്ഥാനത്തിലെ മുതിർന്ന അംഗങ്ങൾക്ക് മംഗള പത്രം നൽകി ആദരിച്ചു.. അവയവ ദാനത്തിലൂടെ പ്രസ്ഥാനത്തിന്റെ അഭിമാനം ആയ ഷിജോ പാപ്പച്ചനെയും ഉറവയിലേക്ക് എന്ന വേദപഠന പദ്ധതിയിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ജോമോൻ ജോർജ് വ നന്ദി രേഖപ്പെടുത്തി .കുവൈത്തിലെ മറ്റു യുവജന പ്രസ്ഥാന യൂണിറ്റുകൾ ആയ സെന്റ് സ്റ്റീഫൻസ്, സെന്റ് തോമസ് പഴയ പള്ളി, സെന്റ് ബേസിൽ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു
More Stories
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു
കുവൈത്ത് കെഎംസിസി ‘തംകീൻ-24’നവംബർ 22 ന്അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ