കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ ദേശീയ, വിമോചന ദിനാചരണത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് അഹ്‌ലൻ ഫെബ്രുവരി പ്രമോഷൻ ആരംഭിച്ചു.കുവൈറ്റിലെ ഹൈപ്പർമാർക്കറ്റിന്റെ ഖുറൈൻ ഔട്ലെറ്റിൽ ഉന്നത മാനേജ്മെന്റിന്റെയും ഷോപ്പർമാരുടെയും അഭ്യുതകാംഷികളുടെയും സാന്നിധ്യത്തിൽ
മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണർ മഹ്മൂദ് അബ്ദുൾ സമദ് ബു ഷഹരി പരിപാടി ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 22 മുതൽ 28 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രൊമോഷനിൽ എല്ലാ വിഭാഗങ്ങൾക്കും അതിശയകരമായ കിഴിവുകൾ ലുലു വാഗ്ദാനം ചെയുന്നു .കുവൈറ്റിന്റെ 62-ആം ദേശീയ ദിനമായതിനാല് 62 ഓഫറുകൾ. 600 ഭാഗ്യശാലികളുള്ള സൗജന്യ ട്രോളി ഓഫറും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രൊമോഷൻസിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഖടിപ്പിച്ചു .
ഉദ്ഘാടന വേളയിൽ, ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉന്നത മാനേജ്‌മെന്റും മുബാറക് അൽ-കബീർ ഗവർണറേറ്റ് ഗവർണറും പുരുഷ വിഭാഗത്തിൽ കുവൈറ്റ് ബേയ് ഏറ്റവും വേഗത്തിൽ നീന്തി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ കുവൈറ്റ് നേവിയിലെ യൂസഫ് അൽ-ഷാട്ടിയെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി