ജീന ഷൈജു
(അവൾ നിങ്ങളിൽ ഒരാൾ ആണ് …)
അവൾ പണ്ടേ സംസാര പ്രീയ ആണ് …കഥപറയാനും കേൾപ്പിക്കാനും അവൾക്കു പണ്ടേ ഇഷ്ട്ടമാണത്രെ .സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ വിക്കുണ്ടെന്നു മനസ്സിലായി .അല്ല …വിക്ക് ഒരു പാരമ്പര്യ രോഗമായതിനാൽ ,വല്യപ്പന് ഉണ്ടായിരുന്നു എന്ന കാരണത്താൽ അവൾക്കും കിട്ടി അത്രേ ….
വിക്കുണ്ട് എന്ന കാരണത്താൽ ,വീട്ടിലും നാട്ടിലും ഒക്കെ പലരും അവളെ കളിയാക്കി …വിക്കുള്ള പെണ്ണിന് എങ്ങനെ ചെറുക്കനെ കിട്ടുമെന്ന് അമ്മയും , ഒന്നിനും കൊള്ളരുതാത്തവൾ എന്ന് കൂട്ടുകാരും ചേർന്നു പറഞ്ഞപ്പോൾ അവൾ വല്ലാതെ ഒറ്റപ്പെട്ടു . സ്കൂളിൽ പോകാൻ തന്നെ മടി കാണിച്ചു തുടങ്ങി ..കരഞ്ഞു തീർത്ത ബാല്യത്തിന്റെ കഥ അവളോളം ആ പ്രായത്തിൽ ആരും പറഞ്ഞിട്ടുണ്ടാവില്ല .വിക്കുണ്ടെന്ന കാരണത്താൽ സ്കൂളുകൾ ഓരോ വർഷത്തിലും , വസ്ത്രം മാറുന്നത് പോലെ മാറി …
സംസാരിക്കുമ്പോൾ വിക്കുണ്ടായിരുന്നു എങ്കിലും ,അവൾ മനോഹരമായി പാടുമായിടുന്നു …ആ സമയത്തു ആ വൈകല്യം അവളെ അലട്ടാറില്ല …അത് കൊണ്ട് തന്നെ ഒരു റേഡിയോ ജോക്കി ആകണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു .പക്ഷെ സാധാരണയിൽ സാധാരണക്കാരുടെ മകൾ ആയതിനാൽ അവളുടെ ഈ ആഗ്രഹത്തിനെ ആരും ചെവികൊണ്ടില്ല ..അല്ലേലും ഈ വിക്കുള്ളവൾ മൈക്കിലൂടെ എന്ത് പറയാൻ ..ഇനി പറഞ്ഞാലും ആളുകൾ പുച്ഛിക്കും എന്നവർ …
അഞ്ജലി മേനോൻ ന്റെ “ബാംഗ്ലൂർ ഡേയ്സ് ” എന്ന ചിത്രത്തിൽ ശാരീരിക വൈകല്യമുല്ല ഒരു കുട്ടിയെ ആയിരുന്നല്ലോ പാർവതി അവതരിപ്പിചത് , അപ്പോൾ അവൾ വല്ലാതെ സന്തോഷിച്ചു , വൈകല്യങ്ങൾ ഉള്ളവർക്ക് ഈ ജോലി പറ്റുമെന്നോർത്തു .. പക്ഷെ ശബ്ദം കൊണ്ട് ഐഡന്റിറ്റി ഉണ്ടാക്കേണ്ടുന്ന ഈ ജോലി നിനക്ക് കിട്ടാനോ ..പലരും പുച്ഛിച്ചു തള്ളി .
ഇന്നും ജോസഫ് അന്നം കുട്ടിയെയും , നൈല ഉഷയെ ഒക്കെ കാണുമ്പോൾ ..അവളുടെ മനസ്സ് കൊതിക്കാറുണ്ട് …
പക്ഷെ ശരീരത്തിന്റെ വൈകല്യം മനസ്സിനേൽപ്പിച്ച ഉറങ്ങിയ മുറിവുമായി , ഒരിക്കൽ എങ്കിലും ON AIR ലൂടെ ലോകത്തോട് സംസാരിക്കണം എന്ന ആഗ്രഹം ഉള്ളിലൊതുക്കി ,ഇന്നവൾ അനേകരുടെ കണ്ണും ..കൈയും , കാതുമായി സേവനമനുഷ്ഠിക്കുന്നു ….
നിങ്ങള്ക്ക് മുന്നിൽ അവളുണ്ട് ..കാതോർക്കുക അവൾക്കായി …അവളുടെ ശബ്ദത്തിനായി …
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ