കുവൈറ്റ് സിറ്റി : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് 2022 വർഷത്തെ വാർഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോലിക് ന്യുൺഷ്യോയുമായ ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ബിനോ കദളിക്കാട്ട് സ്വാഗതം ആശംസിച്ചു. അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, കെ കെ സി എ ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, അനീഷ് എം ജോസ്, റോബിൻ അരയത്ത്, പോഷക സംഘടനകളുടെ പ്രതിനിധികളായ ഷൈനി ജോസഫ്, അബിൻ അബ്രഹാം, ഡെയ്‌സ് ജോസ് , ജെയ്‌സൺ മാത്യു എന്നിവർ സംസാരിച്ചു. വിനിൽ പെരുമാനൂർ നന്ദി പറഞ്ഞു.
വാര്ഷികാഘോഷത്തിന് മുന്നോടിയായി നടന്ന വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ പാട്ടുകുർബാനയിൽ വയലുങ്കൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പ്രകാശ് തോമസ് സഹ കാർമ്മികനായിരുന്നു. 40 ൽ അധികം കുട്ടികൾ പങ്കെടുത്ത മാർഗം കളി അരങ്ങേറ്റം പരിപാടിയുടെ മുഖ്യ ആകർഷകമായിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും പ്രശസ്ത യുവ ഗായകൻ ഭാഗ്യരാജിന്റെ നേതൃത്തിലുള്ള ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.
KKCA 2023 വർഷത്തേക്കുള്ള ഭാരവാഹികളായി സെമി ചവറാട്ട് (പ്രസിഡന്റ്), ബൈജു തോമസ് (ജന. സെക്രട്ടറി ), ഇമ്മാനുവേൽ കുര്യൻ (ട്രഷറർ) എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.ജോൺസൺ വട്ടക്കോട്ടയിൽ വരണാധികാരിയായിരുന്നു.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു