മോഹൻ ജോളി വർഗീസ്
ചില മരണങ്ങൾ വിലയ്ക് വാങ്ങാൻ പറ്റുമോ?പറ്റും, ചില മരണങ്ങൾ, വിഷമങ്ങൾ, ചില നഷ്ടങ്ങൾ നമുക്ക് വിലയ്ക്ക് വാങ്ങാൻ പറ്റും.പറഞ്ഞു വരുന്നത് കുട്ടികളിലെ അമിത മൊബൈൽ ഉപയോഗവും അതുമൂലം ഉണ്ടാകുന്ന അസുഖങ്ങളും ആണ്.
പണ്ട് ബാലരമയും, കളിക്കുടുക്കയും വായിച്ചു വളർന്ന ഒരു തലമുറയെ അല്ല ഇന്ന് എന്നും , അന്നത്തെ ടെക്‌നോലോജിയോ അല്ല ഇന്ന് എന്നതും വാസ്തവം തന്നെ. പക്ഷെ കാലം മാറിയപ്പോൾ നമ്മൾ പലപ്പോഴും അറിഞ്ഞു കൊണ്ട് നമ്മുടെ സ്വന്തം കുട്ടികളെ ബലിയാടക്കുക അല്ലെ എന്നൊരു തോന്നൽ. ഈ കഴിഞ്ഞ ഇടയിൽ ഒരു ഓഡിയോ ക്ലിപ്പ് കേൾക്കാൻ ഇടയായി, കുട്ടികളിൽ ഒരുപാട് കാൻസർ ബാധിതർ ഉണ്ട് എന്ന്, അതും കണ്ണിലും, ബ്രെയിനിലുമായി, അതിന് കാരണം അവർ പറയുന്നത് മൊബൈലിന്റെ അമിത ഉപയോഗവും.
പല രക്ഷിതാക്കളും കുട്ടികളുടെ വാശിക്കും, രക്ഷിതാക്കളുടെ സ്വസ്ഥതക്കും വേണ്ടി മൊബൈൽ കുട്ടികൾക്ക് കളിക്കാൻ കൊടുക്കും. അവർക്ക് അത് ഒരിക്കലും കൊടുക്കരുത് എന്നല്ല ഞാൻ ഉദേശിച്ചത്. അതിനോടുള്ള ഉപയോഗം കുറയ്ക്കണം. അല്ല എങ്കിൽ പിന്നീടുള്ള സമയം ഈ കുഞ്ഞുങ്ങളെയും കൊണ്ട് ആശുപത്രിയിൽ കയറി ഇറങ്ങാനും ഒടുക്കം അവരുടെ മരണം നമ്മുടെ കണ്മുന്നിൽ തന്നെ കാണേണ്ടുന്ന ഒരു അവസ്ഥയും നമുക്ക് ഉണ്ടായേക്കാം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ