മോഹൻ ജോളി വർഗ്ഗീസ്
ഒരിക്കൽ ഒരു ട്രെയിൻ യാത്രയിൽ ഞാൻ ഒരു ഗോവൻ ഫാമിലിയെ പരിചയപെട്ടു,ഭാര്യയും ഭർത്താവും. അവർ കേരളത്തിൽ വന്നതാണ് ആണ്, അവരുടെ 10ദിവസത്തെ അവധി ആഘോഷിക്കാൻ. ഏതാണ്ട് 36 നും 40നും ഇടയിൽ പ്രായം കാണും.സംസാരത്തിൽ അവർ അവരുടെ മക്കളെ പറ്റി പറഞ്ഞു. അവരുടെ കൂടെ മക്കളെ കാണാത്തത് കാരണം അവർക്ക് മക്കൾ ഇല്ലായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. മക്കളെ പറ്റി പറഞ്ഞപ്പോൾ അവർ എന്തു ചെയ്യുന്നു എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു അവർ ഏതോ ക്യാമ്പിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് എന്ന്.ഞാനിപ്പോൾ അവരോട് ചോദിച്ചു ക്യാമ്പിൽ പങ്കെടുക്കാൻ പോയതുകൊണ്ടാണോ നിങ്ങളുടെ യാത്രയിൽ അവരെ കൂട്ടാഞ്ഞത് എന്ന്. അതിനവർ തന്ന മറുപടി എന്നെ വളരെയധികം അതിശയിപ്പിച്ചു. ഞങ്ങൾ ഇങ്ങനെ ടൂറിന് പോകുന്നതുകൊണ്ടാണ് അവർ ക്യാമ്പിന് പോയത് എന്ന്. അവരാരും ജീവിക്കുന്നത് പൂർണമായും അവരുടെ മക്കൾക്ക് വേണ്ടിയല്ല. അവളുടെ സന്തോഷം അവരുടെ മക്കൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നുമില്ല.അവർ അധ്വാനിക്കുന്നു അവർ മക്കളെ പഠിപ്പിക്കുന്നു.അവർ അധ്വാനിക്കുന്ന കാശിന്റെ ഒരു വിഹിതം അവർ അവർക്ക് വേണ്ടി ചെലവഴിക്കും. ഒരുപക്ഷേ കേരളത്തിൽ ജനിച്ചു വളർന്നതുകൊണ്ടാണ് എനിക്ക് അവരുടെ തീരുമാനത്തിനോട് ആദ്യം ഒന്നും യോജിക്കാനെ പറ്റിയില്ല. പക്ഷേ ഇന്നലെ ഗൾഫിൽ മരിച്ച അ പ്രവാസിയുടെ ബോഡി, വീട്ടുകാർക്ക് വേണ്ട എന്ന് പറഞ്ഞ സംഭവം കണ്ടപ്പോൾ, അന്ന് ആ ഗോവൻ ഫാമിലി ചെയ്തത് വളരെ ശരിയാണെന്ന് എന്ന് തോന്നി. നമ്മൾ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ മാറ്റിവെച്ച് കുടുംബത്തിനെ പുലർത്താൻ ആണ് ശ്രമിക്കുന്നത്. മക്കളുടെ പഠിത്തം, വീട്ടുകാരുടെ ആവശ്യങ്ങൾ, നാട്ടുകാരുടെ ആവശ്യം അങ്ങനെ അങ്ങനെ…അധ്വാനിക്കുന്ന നമുക്ക് നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എപ്പോഴും മാറ്റി നിർത്തുന്നു.365 ദിവസം ഉള്ള ഒരു വർഷത്തിൽ നമുക്ക് ഇഷ്‌ടം ഉള്ള പോലെ ജീവിച്ച എത്ര ദിവസം ഉണ്ട്? അല്ലേൽ 24 മണിക്കൂർ ഉള്ള ഒരു ദിവസം എത്ര നേരം നമുക്ക് ഇഷ്‌ടം ഉള്ളത് അത് എന്ത് തന്നെ ആയാലും, അത് ചെയ്യാൻ നമ്മൾ സമയം കണ്ടെത്തുന്നു?നമ്മൾ പലതും മാറ്റി മാറ്റി വെക്കുകയാണ്.ഒടുക്കം നമ്മളെ കരുതും എന്ന് വിചാരിക്കുന്നവർ തന്നെ നമ്മളെ കൈ ഒഴിയാനും സാധ്യത ഉണ്ട്. ഒരുപാട് ഒന്നും വേണ്ട. ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ നമ്മൾക്കായി ജീവിക്കാൻ ശ്രമിക്കുക…
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ