ജോബി ബേബി
“കർത്താവ് ആശ്ചര്യപ്പെട്ടു” ക്രിസ്മസിന്റെ വികാരങ്ങളിൽ ഒന്ന് ആശ്ചര്യമാണ്.സ്നാപകനന്റെയും യേശുവിന്റെയും ജനനവാർത്ത കേട്ടവർ ആശ്ചര്യപ്പെട്ടു.ജനിച്ച ദൈവപുത്രനെ ബൈസന്റൈൻ സന്യാസിമാർ എപ്പോഴും വിളിക്കുന്നത് മനുഷ്യസ്നേഹി എന്നാണ്.മനുഷ്യസ്നേഹിയായ ദൈവം സദാ മനുഷ്യന്റെനന്മ ആഗ്രഹിക്കുന്നു. ജീവിതത്തെ മനുഷ്യർ ലഘുവായി കാണുന്നതിനാൽ ചുറ്റിനുമുള്ള ലോകത്തെപ്പറ്റി ആശ്ചര്യമോ ലോകത്തിന്റെ പോരായ്മകളെപ്പറ്റി വേദനയോ ഇല്ല. ദൈവം ആശ്ചര്യപ്പെടുന്ന ഒരു സംഗതി,ദയാശൂന്യമായ കർമപദ്ധതികൾ വഴി മനുഷ്യൻ മനുഷ്യരെ ദ്രോഹിക്കുന്നതു കണ്ടിട്ടും, മനുഷ്യ വിമോചനത്തിനുവേണ്ടി ദൈവസന്നിധിയിൽ പ്രാർഥിക്കുന്നതിനോ ക്ഷമ ചോദിക്കുന്നതിനോ തയാറുള്ള മനുഷ്യസ്നേഹികൾ ഇവിടെ ഇല്ലായെന്നതാണ്. മനുഷ്യസ്നേഹിയായ ദൈവം മനുഷ്യനോടൊത്തു വസിക്കുവാൻ വന്നതാണ് ക്രിസ്മസ്. മനുഷ്യസ്നേഹിയായ ദൈവത്തെ അനുകരിച്ചു നമുക്കു മനുഷ്യസ്നേഹികളാവാം. ഫ്രാൻസിസ് മാർപാപ്പ സ്വീകാര്യനാകുന്നതിന്റെ മുഖ്യകാരണം അദ്ദേഹം മനുഷ്യസ്നേഹി ആണെന്നതാണ്. സഹോദരങ്ങളെ ക്കുറിച്ച് കരുതലുള്ളവർ ഉണ്ടോ എന്ന് ദൈവം നോക്കുന്നു. ആരെയും കാണാത്തതാണ് ദൈവം ആശ്ചര്യപ്പെടുന്നതിന്റെ കാരണം.ഒരിക്കൽ ഒരു പുണ്യഗുരു ആശ്രമമുറ്റത്ത് ചന്ദനവൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു. ഒരു സന്ദർശകൻ അപ്പോൾ അവിടെയെത്തി ചന്ദനമരത്തിന്റെ ഗുണങ്ങൾ വർണിച്ചു. എല്ലാം കേട്ടശേഷം ഗുരു പറഞ്ഞു: ഞാൻ ഇവിടെ വരുന്നതിന് മുൻപ് ഈ ചന്ദനമരം ഇവിടെ ഉണ്ടായിരുന്നു. ഞാൻ പോയ ശേഷവും ഇത് ഇവിടെ വളരും. ഞങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. ഞാൻ മരിച്ചാൽ എന്നെ എത്രയും വേഗം കുഴിച്ചുമൂടും.
എന്നാൽ ചന്ദനമരം വീണാൽ ഉടൻ ആളുകൾ ഓടിക്കൂടും, അത് മുറിച്ച് കഴിയുന്നത്ര സ്വന്തമാക്കും. ദിവസം കഴിയുന്തോറും അതിന്റെ സുഗന്ധം കൂടിവരും. ദിവസങ്ങൾ കഴിയുന്നതനുസരിച്ച് ഞാനാകട്ടെ കൂടുതൽ ദുർഗന്ധം വമിപ്പിക്കുകയേയുള്ളൂ. ഞാനും ഈ ചന്ദനമരത്തെപ്പോലെ സുഗന്ധമുള്ള വ്യക്തി ആയാൽ എനിക്കും മറ്റുള്ളവർക്കും നല്ലത്.സഹോദരങ്ങളുടെ നന്മയ്ക്കുവേണ്ടി ദൈവസന്നിധിയിൽ ഇടപെടുന്നവരാണ് വിശുദ്ധർ. അവർ ചന്ദനവൃക്ഷം പോലെ സുഗന്ധമുള്ളവരാണ്, വിശുദ്ധ പൗലോസ് എഴുതി: “ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്റെ പരിമളമാണ് (2 കോറി 2:15).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ