ജോബി ബേബി
ഒന്നിനോടും ഓട്ടാതെ ഒന്നിനേയും ആക്ഷേപിക്കാതെ വന്ന് ചേരുന്ന എല്ലാത്തിനേയും ശാന്തമായി സ്വീകരിച്ചുകൊണ്ട് ഭരമില്ലതെ യാത്ര ചെയ്യുന്ന സ്വതന്ത്ര ജീവിതത്തിന്റെ സാധ്യതയേയും ഉൾക്കാഴ്ചയെയും കുറിച്ച് പീറ്റർ നാദിസൺ എഴുതുമ്പോൾ അറിയാതെ ജോസഫ് എന്ന തച്ചനെ ഓർത്തു പോകുന്നു.എത്ര അനായാസമാണ് അയാളിങ്ങനെ പരുവപ്പെടുന്നത്,ഉൾക്കൊള്ളാനാവാത്ത പ്രതിസന്ധികളിൽ ഉള്ളുലഞ്ഞു അയാൾ ഉറക്കുന്നത് ദൈവത്തിലാണ്.ദൈവം നൽകിയ ദർശനങ്ങളിലാണ്.സത്യമായും അധീതമായ ചില സ്വപ്നങ്ങളല്ലാതെ മറ്റൊന്നും ദൈവ നിശ്ചിതമായ വഴികളിൽ ഒരു മനുഷ്യനും കൂട്ടായിട്ടുണ്ടാകില്ല.ശരിക്കും ഒറ്റക്കാണയാൾ…
ഒരു സങ്കടവും ആരോടും പറയാനാവാത്തവിധം ഒറ്റയ്ക്ക്.പക്ഷേ ദൈവത്തോടൊപ്പമുള്ള ഈ ഒറ്റപ്പെടൽ അതിലൊരന്തമുണ്ട് പ്രിയമുള്ളവരേ…..
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ