മോഹൻ ജോളി വർഗ്ഗീസ്
എവിടെ ചെന്നാലും എല്ലാരും ബഹുമാനത്തോടെ കാണുന്ന ചിലർ കാണില്ലേ? വളരെ സ്നേഹത്തോടെ മറ്റുള്ളവരോട് സംസാരിക്കുകയും നല്ല ആത്മീയ ചിന്ത ഉള്ള ചില വ്യക്തികൾ. അത്തരത്തിൽ ഉള്ള ഒരാളെ എനിക്ക് അറിയാമായിരുന്നു. അദ്ദേഹം ഗൾഫിൽ നല്ല എന്തോ ജോലി ആണ്. ഭാര്യയും മക്കളും ഗൾഫിൽ ആണ്. അങ്ങനെ ഇരിക്കെ അവരുടെ ഗൾഫിലെ വീട്ടിൽ ജോലി ചെയ്യാൻ ഒരാളുടെ ആവശ്യം വന്നു.നാട്ടിൽ ആണേൽ ഇത് കേട്ട താമസം പോകാൻ എല്ലാരും റെഡി. അങ്ങനെ നാട്ടിൽ ഉള്ള അല്പം പഠിത്തം ഉള്ള, സാമ്പത്തികമായി അല്പം പിന്നോക്കം നിൽക്കുന്ന ഒരു പെൺകുട്ടിയെ അവർ ഗൾഫിലേക്ക് കൊണ്ടുപോയി. വീട്ടിലെ ജോലിയും നോക്കാം, ഒപ്പം അല്പം കഴിയുമ്പോൾ പഠിച്ച കുട്ടി ആയതിനാൽ അതിനൊത്ത ജോലി കിട്ടിയാൽ അതും നല്ലതല്ലേ? ആ വീട്ടുകാർക്ക് എന്ത് വേണം. എല്ലാരും വല്യ സന്തോഷത്തിൽ ആയിരുന്നു.
എന്നാൽ ചെന്ന ദിവസം മുതൽ അവരുടെ വീട്ടിൽ നിന്നും വളരെ മോശമായ സമീപനം ആണ് ആ കുട്ടിക്ക് ലഭിച്ചത്. എപ്പോഴും ദൈവവചനം പറഞ്ഞു നടക്കുന്ന ആളിന്റെ വായിൽ നിന്ന് ചിത്ത മാത്രം കേട്ടു തുടങ്ങി. പിന്നെ പിന്നെ, മുന്ന് നേരം ഭക്ഷണം പോലും കൊടുക്കാൻ അവർ തയ്യാർ ആയില്ല. ഒടുക്കം നാട്ടിൽ ഈ വിവരം അറിഞ്ഞു. നാട്ടിൽ ഉള്ള ഗൾഫിൽ ജോലി ചെയ്യുന്ന പലരും ഈ വിഷയത്തിൽ ഒടുക്കം ഇടപെട്ടു. വളരെ നിർബന്ധിച്ചതിന്റെ പേരിൽ അവർ ആ കുട്ടിയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, പക്ഷെ അവൾ അതുവരെ ജോലി ചെയ്ത കൂലി കൊടുത്തില്ല. കാരണം വിസ എടുത്തതിനും ടികെറ്റ് എടുത്തതിനും പണം ചിലവായി എന്നതാണ് വാദം.ആ പെൺകുട്ടിക്കാണേൽ എങ്ങനേലും നാട്ടിൽ വന്നാൽ മതി എന്നാണ്. ഒടുക്കം മറ്റുള്ളവരുടെ സഹായത്തോടെ അവൾ നാട്ടിൽ വന്നു. അവളെ എയർപോർട്ടിൽ പോലും കൊണ്ടുവിടാൻ ആ വീട്ടുകാർ തയ്യാറായില്ല.എന്തായാലും നാട്ടിൽ ഉള്ളവർക്ക് ഇതിൽ നിന്നെല്ലാം ഒരു കാര്യം പിടികിട്ടി, പണ്ടുള്ളവർ പറയും പോലെ മിന്നുന്നത് എല്ലാം പൊന്നല്ല എന്ന്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ