മോഹൻ ജോളി വർഗ്ഗീസ്
ചേർന്ന അല്ലേൽ ശരിയായ സമ്മാനം ശരിയായ സമയത്ത് കൊടുക്കണം എന്നൊരു ചൊല്ല് ഉണ്ട്. ഒരു വീട്ടിൽ സഹോദരങ്ങൾ തമ്മിൽ അല്പം വഴക്കാണ്. ചെറിയ എന്തോ കാരണത്താൽ ഉണ്ടായ വഴക്കാണ്. പക്ഷെ കാലങ്ങൾ കഴിഞ്ഞപ്പോൾ അത് വളർന്നു വളർന്ന് വലുതായി. ഒടുക്കം അതിൽ ഒരാൾ കരുതി ഈ വഴക്ക് എങ്ങനെ എങ്കിലും പറഞ്ഞത് അവസാനിപ്പിക്കണം എന്ന്. കാരണം സഹോദരങ്ങൾ അല്ലെ എന്തിനാ ഇങ്ങനെ വഴക്ക് .അങ്ങനെ തന്റെ സഹോദരനെ സന്തോഷിപ്പിക്കാൻ ഒരു വിലകൂടിയ ഒരു ഗിഫ്റ്റ് വാങ്ങാൻ ആയാൽ തീരുമാനിച്ചു. അയാൽ കടയിൽ പോയി നോക്കിട്ട് ഒന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. ഒടുക്കം ഒരു ഷേവിങ് സെറ്റ് മേടിച്ചു, അതിൽ ട്രിമ്മ് ചെയ്യാനും താടി അറേഞ്ച് ചെയ്യാനും ഒക്കെ ഉള്ള കാര്യങ്ങൾ ഉണ്ട്. നല്ല താടി ഉള്ള സഹോദരന് എന്തായാലും ഇത്വളരെ ഇഷ്ടപെടും അതുറപ്പാണ്. മാത്രവും അല്ല സംഭവം നല്ല വില ഉള്ളതാണ്.അങ്ങനെ തമ്മിൽ ഉള്ള പ്രശനം പതുക്കെ പറഞ്ഞത് അവസാനിപ്പിക്കാം.അങ്ങനെ ചിന്തിച്ച് ഇയാൾ തന്റെ സഹോദരന് ഈ സമ്മാനം അയച്ചു കൊടുത്തു.
സമ്മാനത്തിന്റെ വലുപ്പം കണ്ടപ്പോൾ തന്നെ സഹോദരന് സന്തോഷം വന്നു എങ്കിലും പൊതി അഴിച്ചപ്പോൾ ദേഷ്യം ആണ് വന്നത്. കാരണം കുറച്ചു ദിവസങ്ങൾ മുന്നേ, ഈ താടി ഒതുക്കി വെക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം ആയാൽ അത് ഷേവ് ചെയ്ത് കളഞ്ഞിരുന്നു. അതിന് മുന്നേ ഇത് കിട്ടിയിരുന്നേൽ സൂപ്പർ ആയിരുന്നു. താടി ഇല്ലാത്ത തനിക്ക് എന്തിനാ ഇത്രയും വില ഉള്ള ഷേവിങ് സെറ്റ്?ഇതായിരുന്നു അയാളുടെ ദേഷ്യത്തിന്റെ കാരണം.
മുകളിൽ പറഞ്ഞത് വെറും ഒരു കഥയാണ്. പക്ഷെ നമുക്കിടയിലും ഇത്തരം കാര്യങ്ങൾ നടക്കാം. ചില സമ്മാനങ്ങൾ അല്ലേൽ ചില ഫോൺ കാളുകൾ അതുമല്ലേൽ ചില തീരുമാനങ്ങൾ ഇതൊക്കെ നമ്മൾ എടുക്കേണ്ടുന്ന ഒരു സമയം ഉണ്ട്. അത് ചെയ്യണ്ട സമയത്ത് ചെയ്തില്ല എങ്കിൽ ചിലപ്പോൾ നമ്മൾ കരുതുന്ന ഒരു ഫലം അതിന് കിട്ടിയെന്ന് വരില്ല.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ