September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സെൻ്റ് തോമസ് പഴയപള്ളി ആദ്യ ഫലപ്പെരുന്നാൾ കൊണ്ടാടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ്- 2022 എന്ന പേരിൽ കൊയ്ത്തുത്സവം കൊണ്ടാടി.2022 നവംബർ 18 വെള്ളിയാഴ്ച അൽ സാദിയ ടെന്റിയിൽ വെച്ച് നടന്ന പരിപാടി മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ
അഭിവന്ദ്യ : അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ. എബ്രഹാ പി.ജെ  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാർത്തോമ സഭയുടെ അടൂർ, കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്. റവ.ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ മുഖ്യ സന്ദേശം നല്കി. ബി.ഇ.സി എക്സേഞ്ച് ജനറൽ മാനേജർ  ശ്രീ. മാത്യു വർഗീസ്, സെന്റ് പോൾസ് ചർച്ച് അഹമ്മദി ചാപ്ലിൻ ഫാദർ ഡോക്ടർ മൈക്കിൾ എംബോണ,കെ.ഇ.സി.എഫ് പ്രസിഡന്റും,സെന്റ് സ്റ്റീഫൻ പള്ളി വികാരിയും ആയ ഫാദർ ജോൺ ജേക്കബ്,ഫാദർ സോളു കോശി,  അഹമ്മദി സി.എസ്.ഐ ചർച്ച് വികാരി ഫാദർ ബിനോയ് പി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ഇടവക ട്രസ്റ്റിയും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോൾ വർഗീസ് (സോജി)സ്വാഗതവും. സാന്തോം ഫെസ്റ്റ് കോ. കൺവീനർ ബാബു പുന്നൂസ് നന്ദിയും രേഖപ്പെടുത്തി.ഇടവക സെക്രട്ടറി വിനോദ് ഇ വർഗീസ്,
സാന്തോംഫെസ്റ്റ് ജനറൽ കൺവീനർ ഡാനിയേൽ കെ ഡാനിയേൽ, ഫാ. ലിജു കെ പൊന്നച്ചൻ, ഫാ. ഡോ. ബിജു പാറക്കൽ,  ഫാ. മാത്യു എം മാത്യു, ഫാ. കെ സി ചാക്കോ, ഫാ. കെ സി കുരുവിള, റവ.ഫാ.ജോമോൻ ചെറിയാൻ,ഫാ.പ്രമോദ് മാത്യു തോമസ്
എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഈ വർഷത്തെ സുവിനീയർ പ്രകാശനം, സുവിനീയർ കൺവീനർ പ്രിൻസ് തോമസിന് നല്കി അഭി: ഇടവക മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.  ഇതോടനുബന്ധിച്ച് സംഗീത സായാഹ്നം ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങൾക്കു മുന്നോടിയായി അഭി:ഇടവക മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും അർപ്പിച്ചു.

രുചികരമായ വിവിധയിനം നാടൻ വിഭവങ്ങളും,വിവിധയിനം ചെടികളുടെ വില്പനയും പരുപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

error: Content is protected !!