November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫുട്ബോൾ ലോകകപ്പിൽ അണിനിരക്കുന്ന 32 ടീമുകളെയും അവ ഉൾപ്പെടുന്ന ഗ്രൂപ്പുകളെയും പരിചയപ്പെടുത്തുന്നു..

അരങ്ങുണരുന്നു – ഗ്രൂപ്പ് A & ഗ്രൂപ്പ് B

നിതിൻ ജോസ്

ലോകകപ്പ് പ്രാഥമികഘട്ടം

ഗ്രൂപ്പ് എ

ആതിഥേയരായ ഖത്തറും യൂറോപ്യൻ വമ്പൻമാരായ നെതർലാൻഡ്സും ആഫ്രിക്കൻ കരുത്തരായ സെനഗലും ഇക്കഡോറുമാണ് ഈ ഗ്രൂപ്പിൽ കൊമ്പുകോർക്കുന്നത്.
ലൂയിസ് വാൻ ഗാൾ പരിശീലിപ്പിക്കുന്ന ഓറഞ്ച് പട തന്നെയാണ് ഗ്രൂപ്പിലെ ശക്തർ. വാൻ ഡിജിക്കും ഡിലൈറ്റും ഡി ജോങ്ങും ഡിപെയും അണിനിരക്കുന്ന ഡച്ച് പട പലതവണ കയ്യെത്തും ദൂരത്ത് എത്തിയിട്ടും നേടാനാവാതെ പോയ സ്വർണ്ണ കപ്പിൽ മുത്തമിടാൻ ഉറപ്പിച്ചു തന്നെയായിരിക്കും ഇത്തവണ ഇറങ്ങുന്നത്. ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ ആണ് A ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ടീം. ലോകകപ്പിന് മുമ്പു പരിക്കേറ്റ് കളിക്കാൻ പറ്റില്ലെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും അവസാന സൂചനകൾ അനുസരിച്ച് സാഡിയോ മാനേ കളിക്കുമെന്നത് അവർക്കും ഫുട്ബോൾ പ്രേമികൾക്കും ആശ്വാസം പകരുന്ന വാർത്തയാണ്..
ചെൽസി താരങ്ങളായ ഗോൾ കീപ്പർ ഫെർണാഡോ മെൻഡിയും ഡിഫൻഡർ കൗലിബലിയും മുൻ പി എസ് ജി മധ്യനിര താരം ഇദ്രസ് ഗയെയും മുന്നേറ്റ നിരയിൽ മാനെയും അണിനിരക്കുബോൾ അവർ ശക്തരായ ടീമായി മാറുന്നു..
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിൽ ഇറങ്ങുന്ന ഖത്തർ ഇതിനുമുമ്പ് ഏഷ്യയിൽ നടന്ന 2002 ദക്ഷിണ കൊറിയ- ജപ്പാൻ ലോകകപ്പിൽ രണ്ട് ടീമുകളും നടത്തിയ പോലൊരു മുന്നേറ്റം ആഗ്രഹിച്ചായിരിക്കും കളത്തിൽ ഇറങ്ങുക. സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ ശക്തരായ ചിലിയേയും കൊളംബിയെയും പിന്തള്ളി യോഗ്യത നേടിയ ഇക്യഡോർ കൂടിയെത്തുമ്പോൾ A ഗ്രൂപ്പ്‌ ശക്തമായ മത്സരങ്ങൾക്ക് സാന്നിധ്യം വഹിക്കുമെന്നുറുപ്പ്..

ഗ്രൂപ്പ് ബി

ഗ്രൂപ്പിൽ ശക്തരായ ഇംഗ്ലണ്ടും വെയിൽസും അമേരിക്കയും ഇറാനുമാണെറ്റുമുട്ടുന്നത്..

ഹാരി കൈൻറെ നേതൃത്വത്തിൽ ടിം സൗത്ത്ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് തന്നെയാണ് ഈ ഗ്രൂപ്പിലെ അതിശക്തർ. പ്രീമിയർ ലീഗിലെ മികച്ച ഒരുപിടി താരങ്ങൾ ഇംഗ്ലീഷ് നിരയിൽ അണിനിരക്കുന്നു. കെയിനും ഫോഡനും സ്റ്റെർലിംഗും ജെറാലിഷും അടങ്ങുന്ന മുന്നേറ്റ നിരയും ഹെന്റേഴ്സണും മേസൺ മൗണ്ടും മധ്യനിരയിലും അലക്സാണ്ടർ അർനോൾഡും മഗ്‌യറും ലുക്ക് ഷോയും ട്രിപ്പ്പിയറും അണിനിരക്കുന്ന പ്രതിരോധനിരയും അവരെ ഈ ഗ്രൂപ്പിലെ ഹോട്ട് ഫേവറേറ്റുകൾ ആക്കുന്നു. തന്റെ ആദ്യ വേൾഡ് കപ്പ് കളിക്കുന്ന മുൻ റയൽ മാഡ്രിഡ് താരം ഗാരത് ബെയിലിന്റെ നേതൃത്വത്തിൽ എത്തുന്ന വെയിൽസും വളരെ പ്രതീക്ഷയോടെ കൂടിയാണ് ഈ വേൾഡ് കപ്പിൽ കളിക്കാൻ എത്തുന്നത്.ആരോൺ റാംസെയാണ് അവരുടെ മറ്റൊരു പ്രമുഖ താരം. ക്രിസ്ത്യൻ പുലസിച്ചും സെർജിയോ ഡസ്റ്റും അടങ്ങുന്ന അമേരിക്കയും ഫിഫ റാങ്കിങ്ങിൽ ഏറ്റവും മുമ്പിലുള്ള ഏഷ്യൻ രാജ്യമായ ഇറാനും ഈ ഗ്രൂപ്പിൽ അണിനിരക്കുന്നു.

error: Content is protected !!