ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലങ്കര കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ (കെ. എം. ആർ. എം.) ഈ വർഷത്തെ കൊയ്ത്തുത്സവം “വിളവൊത്സവ് 2022” എന്ന പേരിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് രാവിലെ 8 മണിമുതൽ നടത്തപ്പെട്ടു.
അബ്ബാസിയ, സാൽമിയ, സിറ്റി, അഹമ്മദി ഏരിയകളിൽ നിന്നുമുള്ള മുഴുവൻ അംഗങ്ങൾ ഉൾപ്പെട്ട ആദ്യഫല വിളമ്പര റാലി വളരെ വ്യത്യസ്തമർന്ന വേഷ വിധാനങ്ങളോടെ ശ്രദ്ധേയമായി തുടർന്ന് നടന്ന വിവിധ കലാ മത്സരങ്ങളിലും വിളവൊത്സവ മേളയിലും ശ്രദ്ദേയമായ പങ്കാളിത്വം ഉണ്ടായി. 11.30 ഓടെ നടത്തപെട്ട പൊതു സമ്മേളനത്തിൽ കെ. എം. ആർ. എം. ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത്, മുഖ്യാതിഥി അഡ്വ. ജോൺ തോമസ്, പ്രസിഡന്റ് ജോസഫ് കെ. ഡാനിയേൽ, സെക്രട്ടറി മാത്യു കോശി, സെൻട്രൽ ട്രഷറാർ ജിമ്മി എബ്രഹാം, ജനറൽ കൺവീനവർ എബി പാലമൂട്ടിൽ, ഫ്രണ്ടി മൊബൈൽ മാർക്കറ്റിംഗ് മാനേജർ ആസിഫ് അബ്ദുൽ ഗഫാർ, ജോയ് ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ സൈമൺ പള്ളികുന്നത്ത് എന്നിവർ സംസാരിച്ചു. വിളവോത്സവ സുവനീർ, കൺവീനർ ലിജു പാറക്കൽ റവ. ഫാ. ജോൺ തുണ്ടിയത്തിന് നൽകി പ്രകാശനം ചെയ്തു. പോഷക സംഘടനകളായ MCYM, FOM കൂടാതെ നാല് ഏരിയകളിൽ നിന്നുമുള്ള ലൈവ് ഫുഡ് സ്റ്റാളുകൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. സമ്മാനദാനത്തിനു ശേഷം വൈകുന്നേരം 9.30 ഓട് കൂടി ഈ വർഷത്തെ കൊയ്ത്തുത്സവം സമാപിച്ചു.
More Stories
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്‍. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു
കുവൈത്ത് കെഎംസിസി ‘തംകീൻ-24’നവംബർ 22 ന്അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ