ടെക്നോളജി ഡെസ്ക്
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത . റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,000 പേര്‍ക്ക് ഒരേസമയം അറിയിപ്പുകള് നല്കാന് കഴിയുന്ന ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചറാണ് കമ്ബനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍, ഈ ഫീച്ചര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരു കമ്മ്യൂണിറ്റിയില്‍ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാന്‍ ഇതേ കമ്മ്യൂണിറ്റിയില്‍ തന്നെ അനൗണ്‍സ്മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും എന്നതാണ് സവിശേഷത. ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചര്‍ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം.
വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനുശേഷം, വാട്സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറില്‍ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷന് തുറക്കുക. ഇതില്‍ സ്റ്റാര്‍ട്ട് യുവര്‍ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നല്‍കാവുന്നതാണ്. തുടര്‍ന്ന്, അഡ്മിന്മാരായ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികള്‍ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്ബോള്‍ പച്ച നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്പീക്കര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ കമ്മ്യൂണിറ്റിയില്‍ ചേര്‍ത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാന്‍ സാധിക്കും.
എന്നാല്‍ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, ഉപയോക്താക്കള്‍ പുതിയ കമ്മ്യൂണിറ്റി ഫീച്ചറിനെ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുകയും അതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും തമ്മിലുള്ള വ്യത്യാസം ഉപയോക്താക്കളെ ബോധ്യപ്പെടുത്താന്‍ വാട്സ്ആപ്പ് ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവെച്ചു.
റിലേറ്റഡ് ഗ്രൂപ്പുകളെ ഒരുമിച്ച് ഒരുസ്ഥലത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു.
അനൌണ്സ്മെന്റ് ഗ്രൂപ്പിനൊപ്പം എല്ലാ അംഗങ്ങളെയും നിലനിര്‍ത്താന്‍ സാധിക്കുന്നു.
നിങ്ങളുടെ സ്കൂള്‍, അയല്പക്കങ്ങള്,ക്യാമ്ബ് മുതലായ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നു എന്നിവയാണ് കമ്മ്യൂണിറ്റിയുടെ പ്രധാന സവിശേഷതകള്‍.
More Stories
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി
ചന്ദ്രനിലിറങ്ങി ചന്ദ്രയാൻ 3, ചരിത്രം തിരുത്തി ഇന്ത്യ; അഭിമാനമായി ഐ.എസ്.ആർ.ഒ
മെറ്റയുടെ ത്രെഡ്സ് ട്വിറ്ററിന് പാരയാകുമോ? നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കള്‍; പുതുമകള്‍ എന്തെല്ലാം