മോഹൻ ജോളി വർഗ്ഗീസ്
ഒരു സ്ഥലത്ത് സ്കൂളിൽ പഠിച്ച കുറെ കുട്ടികൾ എല്ലാം വർഷങ്ങൾക്കുശേഷം ഒത്തുകൂടി. സംസാരത്തിനിടയിൽ അവരുടെ കൂടെ പഠിച്ച ഒരു വ്യക്തിയെ പറ്റിയായി പിന്നെ സംസാരം. പഠിക്കാൻ മിടുക്കൻ ആയിരുന്ന അവന്, ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ലായിരുന്നു. ഒടുക്കം അവരുടെ നിരന്തരമായ ശ്രമത്തിനോടുവിൽ ആ വ്യക്തിയെ പറ്റിയുള്ള വിവരം ലഭിച്ചു. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട്, സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ കഴിയുകയാണ്.
ജീവിത തിരക്കുകൾക്കിടയിൽ വിവാഹം ഒന്നും കഴിച്ചില്ല.ഈ അവസ്ഥ മനസ്സിലാക്കിയ കൂട്ടുകാർ, ഇയാളുടെ കടങ്ങൾ വീട്ടണം എന്ന് തീരുമാനിച്ചു. ഒരു സർപ്രൈസ് ആയി വീട്ടിൽ ചെല്ലണം എന്നും ബാങ്കിലെ കടങ്ങൾ ഞങ്ങൾ വീട്ടിക്കൊള്ളാം എന്ന് പറയണം എന്നും അവർ പദ്ധതി ഇട്ടു. അടുത്ത വല്യ അവധി വന്നപ്പോൾ ഈ കൂട്ടത്തിൽ ഉള്ള കുറച്ചു ആളുകൾ ഒരുമിച്ച് തങ്ങളുടെ സുഹൃത്തിനെ കാണാൻ പോയി. ചെന്നപ്പോൾ വീടും പരിസരവും നല്ല ജനത്തിരക്ക്. തിരക്കിയപ്പോൾ കടബാധ്യത കാരണം ആ വീട്ടിലെ വെക്തി (ഇവരുടെ കൂട്ടുകാരൻ )ആത്മഹത്യാ ചെയ്തു എന്ന് അറിയാൻ സാധിച്ചു .ഒരു പക്ഷെ ഈ കുട്ടുകാർ അല്പം നേരത്തെ ഇയാളെ കാണാൻ വന്നിരുന്നു എങ്കിൽ ഈ പ്രശനം ചിലപ്പോൾ ഉണ്ടാവില്ലായിരിക്കാം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ