November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘The Blue Monday’

ജീന ഷൈജു

നീല തിങ്കളാഴ്ചകളോ ….ഇങ്ങനെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ?ഇല്ലെങ്കിൽ അങ്ങനെ ഒന്നുണ്ട് .

ഓർക്കുന്നുണ്ടോ ? പണ്ട് ഞായറാഴ്ചകളിൽ ദൂരദർശനിൽ ,ദേവാസുരത്തിന്റെയും , മണിച്ചിത്രത്താഴിന്റെയും , ദി കിങ്ങിന്റെയും അപ്പുറം ,ക്ലൈമാക്സ് കഴിയാറാകുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു പടപടപ്പ് …നാളെ രാവിലെ സ്കൂളിൽ പോകണമെന്നുള്ള ഒരങ്കലാപ്പ്‌ …അതാണ് “BLUE- MONDAY phenomenon “,
ഇതിനെ post -holiday sickness എന്നൊക്കെ വിളിക്കാം . മഴക്കാറ്‌ നിറഞ്ഞ തിങ്കളാഴ്ച പ്രഭാതങ്ങളിലും ,home work ചെയ്യാത്ത ദിവസങ്ങളിലും , എന്തിന് വരാനിരിക്കുന്ന stress കൂടിയ ഒരു ഓഫീസ് ദിവസം പോലും ഈ             blue – monday effect ഉണ്ടാക്കാം . 2004 ൽ ക്ലിഫ് അർനാൽ എന്ന സൈക്കോളജിറ്റ് ആയിരുന്നു ഈ പദം ആദ്യമായി ഉപയോഗിച്ചത് .

പാശ്ചാത്യ രാജ്യങ്ങളിൽ ഇതിന്റെ വേറെ ഒരു പകർപ്പായ SAD (seasonal affective disorder)ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട് .ഇത് തിങ്കളാഴ്ചകളിൽ മാത്രമല്ല ,മറിച്ചു ഒരു വസന്തകാലത്തിന്റെ ഒടുക്കം മുതൽ അടുത്ത വസന്തത്തിന്റെ തുടക്കം വരെ (ശൈത്യകാലത്ത് ) ഈ രോഗം യുവാക്കളിൽ സജീവമായി കാണപ്പെടുന്നു . ഇതിനു കാരണം പ്രകാശം നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിച്ചു “സെറാടോണിൻ “എന്ന ഹോർമോൺ ഉത്പാദിപ്പിക്കുകയും അത് നമ്മെ ഉന്മേഷവാന്മാർ ആക്കുകയും ചെയ്യുമ്പോൾ ഇരുട്ടിന്റെ പ്രഭാവം കൊണ്ട് ഉല്പാദിപ്പിക്കപ്പെടുന്ന “മേലടോനിൻ ” ഒരു വ്യക്തിയെ മടിയനും ,അലസനും ,ഉറക്കപ്രേമിയും ഒക്കെ ആക്കുന്നു . ഇതാണ് പ്രകാശമില്ലാത്ത പ്രഭാതങ്ങളിൽ , മേലടോനിൻ മൂലം ഡിപ്രെഷൻ പോലെയുള്ള മാനസിക രോഗങ്ങൾക്ക് കാരണമാകുന്നത് .

ഇത് ചിലപ്പോൾ ഒരു മിഥ്യാ ബോധമോ ,പൗരാണിക ചിന്താഗതിയോ ഒക്കെ ആവാം . യഥാർത്ഥത്തിൽ ഒരു ദിവസം  എങ്ങിനെ ഞാനോ നിങ്ങളോ ആരാകുമെന്നോ ?എന്താകുമെന്നോ തീരുമാനിക്കും ?          

സാധ്യമല്ലാത്തവ തന്നെ …

So..

Believe in u nd wait for the miracle💐💐
– [ ]

error: Content is protected !!