മോഹൻ ജോളി വർഗ്ഗീസ്
പണ്ടൊക്കെ ഞാൻ പഠിച്ചിരുന്ന സമയത്ത്, രാവിലെ 7 മണി 8:00 ആകുമ്പോൾ എഴുന്നേൽക്കും, രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിച്ച് സാവധാനം സ്കൂളിൽ പോകാൻ റെഡിയാകും. സ്കൂളിൽ ചെന്ന് കഴിഞ്ഞാൽ ഇടയ്ക്കൊക്കെ ഗ്രൗണ്ടിൽ ചാട്ടം ഉച്ചക്കത്തെ ബ്രേക്കിന് ഫുൾ time ചാട്ടം. സ്കൂളിലോട്ടും തിരികെ വരുന്നതും ഒരു ബറ്റാലിയൻ പിള്ളാരുമായിട്ടും. കാണുന്ന മാവേൽ എറിഞ്ഞും, തവളെ പിടിച്ചും വളരെ സന്തോഷത്തോടെ ഉള്ള ജീവിതം. ഓണത്തിനും ക്രിതുമസ്സിനും പത്ത് ദിവസം അവധി. അവധി മുഴുവൻ ബന്ധുക്കളുടെ വീട്ടിൽ ചിലവഴിക്കും. എന്തൊരു സന്തോഷം ആയ ബാല്യകാലം. പക്ഷെ ഇപ്പോഴത്തെ കുട്ടികളോ? പലരും നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയ ജീവിതം. രാവിലെ എനിക്കയും കുറെ കഴിക്കണം, എന്തൊക്കെയോ പഠിക്കണം കിടന്നുറങ്ങണം എന്നല്ലാതെ, തന്റെ വീടിന് പുറത്ത് എന്താണ് നടക്കുന്നത് എന്നോ, അല്ലേൽ ഒരു അവശ്യസമയത്ത് എന്ത് ചെയ്യണം എന്നോ അവർക്ക് അറിയില്ല. എന്റെ കുട്ടി അതൊന്നും ചെയ്യണ്ട എന്ന മട്ടിൽ പല രക്ഷിതാക്കളും. തലക്കെട്ടുപോലെ പല കുട്ടികളും വീട്ടിലെ മൗഗ്ലികൾ ആണ്. വീടിന് പുറത്ത് ഒരു വല്യ ലോകം ഉണ്ട് എന്ന് അറിയാതെ ജീവിക്കുന്ന മൗഗ്ലികൾ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ