ജോബിബേബി,നഴ്‌സ്,കുവൈറ്റ്
ലോകമെമ്പാടും ഒക്ടോബർ മാസം,സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കപ്പെടുന്നു.പിങ്ക് നിറത്തിലുള്ള റിബ്ബൺ സ്തനാർബുദ ബോധവത്‌കരണത്തിന്റെ ചിഹ്നമായതിനാൽ,ഇത് “പിങ്ക് റിബ്ബൺ ഡെ“ എന്ന പേരിലും ആചരിക്കുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം നിരവധി സ്ത്രീകൾ വർഷം തോറും സ്തനാർബുദത്തിനു ചികിത്സ തേടുന്നുണ്ട്.സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം കൂട്ടുവാനും നേരത്തെ അസുഖം കണ്ടെത്തുന്നതിലേക്കും ചികിത്സിക്കുന്നതിലേക്കും ജനശ്രദ്ധ പതിപ്പിക്കുവാനും ഈ ബോധവത്കരണം കൊണ്ട് ലക്ഷ്യമിടുന്നു.
മുഴകൾ,തടിപ്പുകൾ,തൊലിപ്പുറത്തുള്ള ചെറിയ കുഴികൾ, ചുളിവുകൾ, നിറവ്യത്യാസം,അടുത്തകാലത്തു ഉള്ളിലേക്ക് വലിഞ്ഞ മുലക്കണ്ണുകൾ(Inverted Nipples),മുലക്കണ്ണിൽ നിന്ന് രക്തം,പഴുപ്പ് കലർന്ന സ്രവങ്ങൾ, കഷങ്ങളിലെ മുഴകൾ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.മിക്ക സ്ത്രീകൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ തന്നെ,നേരെത്തെ കണ്ടെത്താൻ പതിവായുള്ള സ്തനാർബുദ സ്ക്രീനിംഗ് ആവശ്യമാണ്. മാമോഗ്രാഫി, ക്ലിനിക്കൽ സ്തനപരിശോധന,സ്വയം സ്തന പരിശോധന, മുഴയുടെ അല്പം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി എന്നിവയിലൂടെ രോഗം മുൻപേ കണ്ടെത്താൻ സാധിക്കും.
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, ഓപ്പറേഷന് ശേഷം റേഡിയേഷൻ,പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക എന്നതാണ് പ്രധാന ചികിത്സാരീതി.രോഗനിർണയം നടത്തിക്കഴിഞ്ഞാലുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം.ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏൽപ്പിക്കുന്ന ഒരു രോഗമാണ് കാൻസർ.രോഗം മൂർച്ഛിക്കുമോയെന്ന ഭയം,ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്.ഇവയെല്ലാം യഥാസമയം കണ്ടെത്തിയാൽ സ്തനാർബുദം നമുക്ക് പരിഹരിക്കാം.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ