- ഒക്ടോബർ-10,ലോക മാനസികാരോഗ്യ ദിനം
ജോബിബേബി,നഴ്സ്,കുവൈറ്റ്
ഇന്ന് ഒക്ടോബർ-10 ലോക മാനസികാരോഗ്യ ദിനംമായി ആചരിക്കുകയാണ്. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെയും വേൾഡ് സൈക്യാട്രിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ലോക മാനസികാരോഗ്യദിനം ആചരിക്കുന്നത്.”എല്ലാവർക്കും മാനസികാരോഗ്യവും മനോസൗഖ്യവും”എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
കൊവിഡിനു മുമ്പുതന്നെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്ത് എട്ടുപേരിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു. 2014 - 16 കാലഘട്ടത്തിൽ കേരളത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയതും സമൂഹത്തിൽ 18 വയസ് കഴിഞ്ഞവരിൽ എട്ടിൽ ഒരാൾക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ്.അതേസമയം മാനസികാരോഗ്യ പരിരക്ഷയ്ക്കായി നിലവിലുള്ള സൗകര്യങ്ങൾ തീരെ പരിമിതവുമാണ്.
കോവിഡ് 19 സമയത്തെ ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള സാധാരണ മാനസിക പ്രശ്നങ്ങൾ 25% വർധിച്ചതായി പഠനങ്ങൾ കാണിക്കുന്നു.എന്നാൽ നമ്മുടെ മാനസികാരോഗ്യ സംവിധാനങ്ങൾ വളരെ മോശമാണ്. ഇന്ത്യയുൾപ്പെടെ താഴ്ന്ന,ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 75 ശതമാനത്തിലധികം ആളുകൾക്ക് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ ലഭിക്കുന്നില്ല.ഇതൊരിക്കലും സംഭവിക്കാൻ പാടില്ല.ഇന്ത്യൻ സമൂഹത്തിൽ മാനസികാരോഗ്യത്തിൽ ഇത് ചെലുത്തുന്ന സ്വാധീനം നമുക്ക് ഇതിനകം കാണാൻ കഴിയും. ആത്മഹത്യകൾ മുമ്പെങ്ങുമില്ലാത്തവിധം വർധിച്ചുവരികയാണ്.ആരോഗ്യരംഗത്ത് ഏറ്റവും മുന്നേറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ ആത്മഹത്യാനിരക്ക് 25% ആണ്.എന്നിട്ടും, ഇന്ത്യക്കും കേരളത്തിനും ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ആത്മഹത്യാ പ്രതിരോധ പരിപാടികളില്ല!യുവാക്കളുടെ മരണത്തിലേറെയും ആത്മഹത്യയാണ്.കാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് തൊട്ടുപിന്നാലെയാണിത്.
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന വ്യതിയാനമാണ് മാനസികാരോഗ്യ പ്രശ്നങ്ങളുടെ കാരണം. ഇൗ തിരിച്ചറിവ് പൊതുസമൂഹത്തിന് ഇല്ലാത്തതാണ് മനോരോഗികളോടുള്ള വിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കുമുള്ള പ്രധാന കാരണം.ശാരീരികരോഗം പോലെതന്നെയാണ് മാനസികരോഗങ്ങളെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നുമുള്ള തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാകണം.മാനസികാരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള പുതിയതും ഫലപ്രദവുമായ മാർഗങ്ങൾ ഇപ്പോൾ ലഭ്യമാണ്.പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങൾ, കൗമാരക്കാരുടെ മാനസികാരോഗ്യം,സ്കൂൾ മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾ, സ്ത്രീകൾ, വികലാംഗർ, പ്രായമായവർ, കുടിയേറ്റക്കാർ,അഭയാർഥികൾ തുടങ്ങിയവർക്കായി പ്രത്യേക പരിപാടികളും ആവശ്യമാണ്.മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്ക് പലപ്പോഴും കൗൺസലിംഗ്, സൈക്കോതെറാപ്പി, ഫാമിലി തെറാപ്പി, വൈവാഹിക തെറാപ്പി, പുനരധിവാസം എന്നിവ ആവശ്യമാണ്. അത്തരമൊരു സമഗ്രമായ പരിചരണം മികച്ച ഫലം നൽകും.
More Stories
പൊണ്ണത്തടി 18 ഇനം കാൻസറുകൾക്ക് കാരണമാകാം: പഠനവുമായി ലോകാരോഗ്യ സംഘടന
കുവൈറ്റിലെ സ്കൂളുകളിൽ ഫാസ്റ്റ് ഫുഡ് നിരോധിച്ച് എംഒഇ. ഫുഡ് ഡെലിവറി കമ്പനികൾക്ക് പ്രവേശനമില്ല
എന്ത് ചെയ്തിട്ടും കൊളസ്ട്രോൾ കുറയുന്നില്ലേ? ഈ എട്ട് കാരണങ്ങളാകാം പിന്നിൽ