മോഹൻ ജോളി വർഗീസ്
പണ്ടൊരു കഥയുണ്ട്,ഒരു ഡിജിപിയുടെ പട്ടിയെ ഒരു സാധാരണ കോൺസ്റ്റബിൾ രാവിലെ നടക്കാൻ കൊണ്ടുപോവുകയാണ്. എതിരെ വന്ന ഒരു വ്യക്തി അയാളോട് ചോദിച്ചു ഇത് ആരുടെ പട്ടിയാണ് എന്ന്. ഇത് ഡിജിപിയുടെ “പട്ടി”യാണ് എന്ന് പറയാൻ അയാൾക്ക് ഒരു മടി. അയാൾ പറഞ്ഞു ഇത് ഡിജിപി അദ്ദേഹത്തിന്റെ പട്ടി അദ്ദേഹമാണ് എന്ന്.
നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഏതാണ്ട് ഇതുപോലെയാണ്. മനുഷ്യജീവന് ഇപ്പോൾ പട്ടിയെക്കാളും വില കുറവാണ്. ചിലർ പട്ടിക്കുവേണ്ടി വളരെ അധികം വാതിക്കുന്നുണ്ട്. അവരുടെ പട്ടി സ്നേഹം നല്ലതുതന്നെ.അവരുടെ മനസ്സിൽ പട്ടി അദ്ദേഹം ആണ്.പക്ഷേ പട്ടി കാരണം ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായവർക്കെ അതിന്റെ വിഷമം മനസ്സിലാവുകയുള്ളൂ. ഒരിക്കൽ എന്റെ ഒരു ബർത്ത് ഡേ സെലിബ്രേറ്റ് ചെയ്യാൻ ഞാനും എന്റെ അനിയനും കൂടെ ബൈക്കില് പോകുകയായിരുന്നു . ഞങ്ങൾ പോകുന്ന വഴിയിൽ വളരെ അപ്രതീക്ഷിതമായി കുറെ പട്ടികൾ റോഡിലേക്ക് ചാടി വന്നു. അതിൽ ഒരു പട്ടി എന്റെ വണ്ടിയുടെ അടിയിൽ പെടുകയും ഞാനും എന്റെ അനിയനും റോഡിൽ തെറിച്ചു വീഴുകയും ചെയ്തു. റോഡിൽ കിടന്ന ഞങ്ങളെ, അത് കണ്ടുവന്ന നാട്ടുകാരാണ് എഴുന്നേൽപ്പിച്ച് നിർത്തിയത്. ആ സമയം ഒരു ടിപ്പർ ലോറി അതിലെ കടന്നുപോകുകയും ,തലനാഴിഴയ്ക്ക് ഞങ്ങൾ രക്ഷപ്പെടുകയും ചെയ്‌തു. പക്ഷേ അന്നുണ്ടായ കാലിലെ മുറിവ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടി കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്കെ മനസിലാകൂ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ