കുവൈത്ത് സിറ്റി: ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകളുമായി മെഡ്എക്സ് മെഡിക്കൽ കെയർ ഫഹാഹീൽ അംഗങ്ങൾ ഓണം ആഘോഷിച്ചു. മെഡ്എക്സ് മെഡിക്കൽ കെയർ ടവറിൽ നടന്ന ഓണാഘോഷ ചടങ്ങിൽ മെഡ്എക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റും സി.ഇ.ഒയുമായ പി.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
മെഡ്എക്സ് മെഡിക്കൽ കെയർ സ്റ്റാഫുകളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. മാവേലി എഴുന്നള്ളത്തും കലാപ്രകടനങ്ങളും ആവേശത്തോടെയാണ് പരിപാടിക്കെത്തിയവർ വീക്ഷിച്ചത്.’ഓർകിഡ്’ ബാൻഡ് കലാകാരന്മാരുടെ സംഗീതനിശയും അരങ്ങേറി.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു