ജീന ഷൈജു
സെപ്റ്റംബർ 5- ലോക അധ്യാപക ദിനം …
വിദ്യ അർത്ഥിച്ചു ചെല്ലുന്നവന്റെ പാത്രം നിറക്കുന്നവൻ ആരോ അവൻ അദ്ധ്യാപകൻ …
90 കളിലെ ഒരു വിദ്യാർത്ഥി എന്ന നിലക്ക് പറഞ്ഞോട്ടെ , പാഠ്യ പുസ്തകങ്ങളിലെ വരികളുടെ വിത്തും വേരും ചികഞ്ഞെടുത്തു പറഞ്ഞു തരുന്നത് മാത്രമാണോ അദ്ധ്യാപനം ?
അല്ല ,മറിച്ചു ,തന്റെ അറിവിലൂടെയും ,അനുഭവത്തിലൂടെയും മറ്റുള്ളവർക്ക് വെളിച്ചം പകർന്നു കൊടുക്കുന്നവർ ആരായാലും അവർ അധ്യാപകർ ആണ് .അനുഭവങ്ങൾ വ്യക്തികൾക്ക് അനുസരിച്ചു മാറുമല്ലോ ,അപ്പോൾ പിന്നെ ഒരു കൊച്ചു കുട്ടി പോലും അദ്ധ്യാപികയോ അധ്യാപികയെ ആയിക്കൂടെ ?
ആവാം …എന്നല്ല …
അതെ ,ആണ് .
മുന്നിലിരിക്കുന്ന വ്യക്തിയുടെ വലിപ്പ ചെറുപ്പം കണക്കിലെടുക്കാതെ ,താഴ്മയും ,കോയ്മയും മനസ്സിലാക്കി ,ആ വ്യക്തിയെ അംഗീകരിച്ചു അറിവ് നേടുന്നവനാണ് യഥാർത്ഥ വിദ്യാർത്ഥിയും .
എന്നെ ഇന്നത്തെ ഞാൻ ആക്കിയ അധ്യാപകർ ഉണ്ടെന്നു എടുത്തു പറയുമ്പോഴും ,ഇത് പറയാതെ വയ്യ …ഏതു നെൽപ്പാടത്തിലാണ് കളയില്ലാത്തത് ?അത് കൊണ്ട് തന്നെ 50/50 മേടിച്ചിരുന്ന കുട്ടികളെ മാത്രം സ്നേഹിച്ചിരുന്ന എത്ര അദ്ധ്യാപകർ ആയിരുന്നു എനിക്കുണ്ടായിരുന്നത് .ഒരു MEDIOCORE വിദ്യാർത്ഥി എന്ന നിലക്ക് ഞാനുൾപ്പെടുന്ന ഒരു കൂട്ടം വിദ്യാർഥികൾ ആ ക്ലാസ്സിൽ ഉണ്ടായിരുന്നോ എന്നുപോലും ശ്രദ്ധിക്കാതിരുന്ന എത്ര അദ്ധ്യാപകർ …?
പോട്ടെ …
ഞാനിന്നു ഇത്രമേൽ വെളിച്ചത്തിൽ ആയ സ്ഥിതിക്ക് എന്തിനാണ് അതൊക്കെ ഓർക്കുന്നത് ?
എന്ത് തന്നെ ആയാലും ….അധ്യാപകർക്ക് മാത്രമല്ല … അനുഭവവും പറഞ്ഞു തന്ന എല്ലാ വ്യക്തികൾക്കും …
Happy Teacher’s Day ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ