ജീന ഷൈജു
Who is perfect??,
the answer is nobody
Everyone is perfectly imperfect in one or any other field..
ബാല്യം മുതൽക്കേ ഞാനും നിങ്ങളും ഒക്കെ കേട്ട് വരുന്നത് എന്താണ് ,വൃത്തിയായിട്ടു എഴുതുക ,നല്ല വണ്ണം പഠിക്കുക ,എന്ത് കാര്യം ചെയ്താലും പൂർണതയിൽ എത്തുക ….ഈ ഒരു കാര്യം ആണ് എന്റെയും നിങ്ങളുടെയും മനസ്സിൽ ഫീഡ് ആകുന്നത് .അത് കൊണ്ട് തന്നെ പച്ചയായ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ
ഞാനും നിങ്ങളും ആ പൂർണത ആഗ്രഹിക്കുന്നു .
ഇതുകൊണ്ടാണ് ജോലി കഴിഞ്ഞു വരുന്ന ഭാര്യക്ക് അലങ്കോലപ്പെട്ട വീട് അംഗീകരിക്കാൻ പറ്റാത്തതും ,കരിഞ്ഞ ദോശ ഭർത്താവിനെ അലോസരപ്പെടുത്തുന്നതും ഒക്കെ .ഇത് പറയുമ്പോൾ പ്രതീക്ഷകൾ ആണ് എല്ലാ സങ്കടത്തിനും കാരണം എന്ന് തോന്നാം ,പക്ഷെ ജാത്യാലുള്ളത് തൂത്താൽ മാറില്ലല്ലോ ..രക്തത്തിൽ അലിഞ്ഞ പെർഫെക്ഷനിസം എങ്ങനെ ഒഴിവാക്കാൻ പറ്റും ?
ഒരു പരിധിവരെ ഓരോ മനുഷ്യരുടെയും ഉള്ളിലുള്ള ഈ സ്വഭാവം പ്രകൃതിയുടെ നിയമം ആണെന്ന് പറയെണ്ടി വരും ,എന്തെന്നാൽ അത് കൊണ്ടാണ് ഏതു ജോലി ചെയ്താലും അതിലൊരു പിഴവും ചുളിവും വരാതെ വ്യക്തമായി ചെയ്യാൻ ചിലരെങ്കിലും ശ്രമിക്കുന്നത് .അതെ സമയം തന്നെ ,താല്പര്യവും പൂർണതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം പറയാൻ ,അതാണു ഇഷ്ടത്തോടെ ചെയ്യുന്ന കാര്യം പൂർണതയിലും ,മനസ്സില്ലാ മനസ്സോടെ ചെയ്യുന്നവ പാളിച്ചയിലും ചെന്നെത്തുന്നത് .
എന്ത് തന്നെ ആയാലും ,കുറച്ചൊക്കെ അപൂർണതകൾ ഇല്ലെങ്കിൽ നമ്മളൊക്കെ മനുഷ്യന്മാരാവില്ല , മറിച്ചു ഈ അപൂർണതകളെ പൂർണതകളാക്കി അംഗീകരിക്കാൻ പഠിക്കുക എന്നുള്ളതാണ് എനിക്കും നിങ്ങൾക്കും ഉള്ള ടാസ്ക്
So to a some extend,
Done is better than perfect
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ