ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സ്വദേശികൾ ഉൾപ്പെടെ എല്ലാ എൻജിനിയർ മാരുടെയും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു. രാജ്യത്ത് താമസിക്കുന്ന എഞ്ചിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതിയതോ പഴയതോ ആയ താമസക്കാരായ ആരെയും ഒഴിവാക്കിയിട്ടില്ല.
തൊഴിൽ വിപണിയിൽ സൂക്ഷ്മ പരിശോധന നടത്താനും വ്യാജ തൊഴിലിൽ നിന്ന് ശുദ്ധീകരിക്കാനുമാണ് ഇത് നടപ്പാക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ സഹകരണത്തോടെ, എഞ്ചിനീയറിംഗ് തൊഴിൽ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, അവർ സ്വദേശികളും വിദേശികളും എന്ന വ്യത്യാസമില്ലാതെ, അറബ്, വിദേശ സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് തുടരുന്നു.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു