മോഹൻ ജോളി വർഗീസ്
ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഗൾഫിലേക്ക് പോകാൻ നിൽക്കുവാണ് . വിമാനത്തിന്റെ കൗണ്ടറിൽ നല്ല തിരക്ക്. എന്റെ കൗണ്ടറിലേക്ക് അടുക്കാറായപ്പോൾ, അപ്പുറത്തെ കൗണ്ടറിൽ നിന്നും വളരെ ഉച്ചത്തിൽ ഒരു സ്ത്രീ സംസാരിക്കുന്നത് കണ്ടു. അവരുടെ ലഗേജ് കൂടുതൽ ആണ്, അതിന് അധികം പണം അടക്കണം എന്ന് അവിടെ ഉള്ള സ്റ്റാഫ് പറഞ്ഞു. പൊതുവെ എല്ലാരുടെയും ലഗേജ് പലപ്പോഴും പരാപരം, അല്ലേൽ അല്പം കൂടുതൽ ആയിരിക്കും.ഭാരം കുറച്ച് സാധനം കൊണ്ടുവരുന്നവർ വളരെ കുറവാണ്.
പക്ഷെ ഇവിടെ ഈ സ്ത്രിയുടെ കൈയിൽ ഏതാണ്ട് പത്ത്കിലോയോളം ഭാരം അധികം ആണ്. എന്തായാലും അവർ നല്ലപോലെ അധികചാർജ് അതിന് കൊടുക്കേണ്ടി വന്നു. അതിന്റെ പ്രതിഷേധം ആണ് അവിടെ നടന്ന ബഹളം. അവർ പറയുന്നത് “വർഷങ്ങൾ ആയി ഇതേ വിമാനത്തിൽ യാത്ര ചെയുന്നത് ആണ് എന്നും, താൻ വല്യ കമ്പനിയിൽ ജോലി ചെയുന്നത് ആണ് എന്നും, ഗൾഫിൽ ചെന്നാൽ ഇതേ പറ്റി എയർപോർട്ടിൽ അവർ കംപ്ലയിന്റ് ചെയ്യും എന്നായിരുന്നു “.
സ്വാഭാവികം, അവർ ചിലപ്പോൾ ഗൾഫിൽ വളരെ സ്വാധീനം ഉള്ള വ്യക്തി ആയിരിക്കും. അവിടെ നിന്ന് പിന്നെ ഇടക്കിടെ ഞാൻ അവരെ ശ്രദ്ധിച്ചു. അവർ വളരെ ദേഷ്യത്തിൽ ആണ് ഇരുന്നത്. ഗൾഫിൽ വന്ന് ലഗേജ് സ്വീകരിക്കാൻ എന്റെ അടുത്താണ് വന്ന് നിന്നത്. സാധനം എല്ലാം കിട്ടി കഴിഞ്ഞപ്പോൾ ഫോൺ എടുത്ത് ആരെയോ ഞാൻ ഇപ്പോൾ പുറത്ത് ഇറങ്ങും എന്ന് പറഞ്ഞു ഒറ്റ പോക്ക്. എപ്പോൾ നാട്ടിലെ സ്റ്റാഫിന് എതിരെ പരാതിപ്പെടും എന്ന് കരുതി ഞാൻ നിന്നത് വെറുതെ ആയി. നാട്ടിൽ കിടന്ന് ചാടിയ പോലെ ഗൾഫിലെ സ്റ്റാഫിനോട് ചാടിയാൽ വിവരം അറിയും എന്ന് അവർക്ക് അറിയാം. ഒരു പക്ഷെ പരാതി E-mail ആയി അയക്കാൻ ആയിരിക്കും ഉദ്ദേശം.എന്തായാലും ആരോടും ഒന്നും മിണ്ടാതെ അവർ എയർപോർട്ടിൽ നിന്നും പുറത്ത് പോകുന്നത് ഞാൻ കണ്ടു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ