September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ പുതിയ മന്ത്രിസഭയ്ക്ക് അമീർ അംഗീകാരം നൽകി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ-സബാഹിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന്  അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അംഗീകാരം നൽകി.   ഉത്തരവ്  പ്രകാരം താഴെ പറയുന്ന പ്രകാരമാണ് മന്ത്രിമാരുടെ വകുപ്പുകളും പട്ടികയും.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്.

തലാൽ ഖാലിദ് അൽ-അഹമ്മദ് അൽ-സബാഹ് – ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി.

ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ-ഫാരെസ് – ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും.

ഇസ്സ അഹ്മദ് അൽ-കന്ദരി – ഭവനകാര്യ, നഗരവികസന സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയും.

ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ് – വിദേശകാര്യ മന്ത്രി.

ഡോ. റണാ അബ്ദുല്ല അൽ-ഫാരെസ് — മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയും.

അബ്ദുൾറഹ്മാൻ ബദ്ദ അൽ മുതൈരി – ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി, യുവജനകാര്യ സഹമന്ത്രി.

ഡോ. അലി ഫഹദ് അൽ-മുദാഫ് – വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയും.

ജസ്റ്റിസ് ജമാൽ ഹദേൽ അൽ-ജലാവി — നീതിന്യായ മന്ത്രി,  ഔഖാഫ് (എൻഡോവ്‌മെന്റ്), ഇസ്‌ലാമിക കാര്യങ്ങളുടെ മന്ത്രി.

ഡോ. ഖാലിദ് മ്ഹാവെസ് അൽ-സയീദ് – ആരോഗ്യമന്ത്രി.

അബ്ദുവഹാബ് മുഹമ്മദ് അൽ-റുഷൈദ് – ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയും.

അലി ഹുസൈൻ അൽ-മൂസ – പൊതുമരാമത്ത് മന്ത്രി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി.

ഫഹദ് മുത്തലാഖ് അൽ-ഷുറൈൻ — വാണിജ്യ വ്യവസായ മന്ത്രി, സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രി.

error: Content is protected !!