ന്യൂസ് ബ്യൂറോ, റിയാദ്
റിയാദ്: മങ്കിപോക്സ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാര്‍ക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. രോഗ ലക്ഷണമുള്ളവല്‍, രോഗമുള്ളവര്‍, സമ്ബര്‍ക്കമുള്ളവര്‍, സമ്ബര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയവര്‍ തുടങ്ങിയവര്‍ വിമാന യാത്ര ചെയ്യരുത്.
മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണം. മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവയാണ് പ്രതിരോധ നടപടികള്‍. ചര്‍മ്മത്തിലോ ജനനേന്ദ്രിയത്തിലോ ഉള്ള പരിക്കുകളുള്ള രോഗികളുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കണം. ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുക , മസാജ് അടക്കം നേരിട്ടുള്ള ശാരീരിക സമ്ബര്‍ക്കം ഒഴിവാക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
More Stories
സൗദിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു
ആപ്പിളിനെയും മറികടന്നു, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്ബനി എന്ന നേട്ടം സൗദി അരാംകോയ്ക്ക്
അറബി കാലിഗ്രാഫി യുനെസ്കോ സാംസ്കാരിക പൈതൃക പട്ടികയില്‍ ,