November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദ്രൗ​​​പ​​​ദിമു​​​ർ​​​മു​​​ രാഷ്ട്രപതിയാകുമ്പോൾ

ജോബി ബേബി

ഇ​​​ന്ത്യ​​​യു​​​ടെ പ​​​തി​​​ന​​​ഞ്ചാ​​​മ​​​ത് രാ​​​​​ഷ്‌ട്ര​​​പ​​​തിതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച ദ്രൗ​​​പ​​​ദി മു​​​ർ​​​മു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദി​​​വാ​​​സി-​​​ഗോ​​​ത്ര​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ(ഭി​​​ൽ വ​​​ർ​​​ഗ​​​ക്കാ​​​രും ഗോ​​​ണ്ടു​​​ക​​​ളും ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​മാ​​​ണ് സ​​​ന്താ​​​ൾ ഗോ​​​ത്രം) നി​​​ന്നു കാ​​​ലം കാ​​​ത്തു​​​വ​​​ച്ച ക​​​ട​​​മ നി​​​റ​​​വേ​​​റ്റാ​​​ൻ മ​​​ടി​​​കാ​​​ട്ടാ​​​തി​​​രു​​​ന്ന രാ​​​​​ഷ്‌ട്ര​​​പ​​​തി പ​​​ദ​​​ത്തി​​​ലെ​​​ത്തിയ ആ​​​ദ്യ വ​​​നി​​​ത​​​യാ​​​യി 64 ആം വയസ്സിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ സ്വാ​​​ത​​​ന്ത്ര്യത്തി​​​ന് 75 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം രാ​​​ജ്യ​​​ത്തെ കോ​​​ടാ​​​നു​​​കോ​​​ടി ആ​​​ദി​​​വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ച സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത അം​​​ഗീ​​​കാ​​​രം എന്ന് വേണം ഈ വിജയത്തെ കരുതാൻ.പ്രതിഭാ പാട്ടീലിനു ശേഷം വീണ്ടുമൊരു വനിത ഇന്ത്യയുടെ സര്‍വ സൈന്യാധിപസ്‌ഥാനം അലങ്കരിക്കുമെന്നതും തിളക്കമുള്ള അധ്യായമാകുന്നു.

റാ​​​യ്‌രം​​​ഗ്പുർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​ത്തേ​​​ക്ക് ര​​​ണ്ടു ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച് ജ​​​യി​​​ച്ച ദ്രൗ​​​പ​​​ദി മു​​​ർ​​​മു, ഒ​​​റീ​​​സ​​​യി​​​ലെ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ മോ​​​ർ​​​ച്ച​​​യു​​​ടെ ഉ​​​പാ​​​ധ്യ​​​ക്ഷ​​​യാ​​​യും പി​​​ന്നീ​​​ട് അ​​​ധ്യ​​​ക്ഷ​​​യാ​​​യും സ്ഥാ​​​ന​​​മേ​​​റ്റു. ബി​​​ജെ​​​പി മ​​​യൂ​​​ർ​​​ഭ​​​ഞ്ജ് യൂ​​​ണി​​​റ്റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​യാ​​​യി 2010ലും ​​​പി​​​ന്നീ​​​ട് 2013ലും ​​​മു​​​ർ​​​മു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ബി​​​ജെ​​​പി പ​​​ട്ടി​​​ക​​​ വ​​​ർ​​​ഗ മോ​​​ർ​​​ച്ച​​​യു​​​ടെ ദേ​​​ശീ​​​യ ഭാ​​​ര​​​വാ​​​ഹി​​​യാ​​​യും മു​​​ർ​​​മു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.ജാ​​​ർ​​​ഖ​​​ണ്ഡ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി 2015ൽ ​​​ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​തു വ​​​രെ മു​​​ർ​​​മു ബി​​​ജെ​​​പി ജി​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​-ന്‍റെ അ​​​ധ്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു.ബി​​​ജെ​​​പിയിൽനിന്ന് എം​​​എ​​​ൽ​​​എ സ്ഥാ​​​ന​​​ത്തേ​​​ക്ക് 2000ൽ ​​​ആ​​​ദ്യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ബി​​​ജെ​​​പി-​​​ബി​​​ജെ​​​ഡി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ർ​​​മു​​​വി​​​നെ കാ​​​ത്തി​​​രു​​​ന്ന​​​ത് വാ​​​ണി​​​ജ്യം, ഗ​​​താ​​​ഗ​​​തം, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം, മ​​​ത്സ്യ​​​ബ​​​ന്ധ​​​നം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ്.ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള സ​​​ഖ്യം ഉ​​​പേ​​​ക്ഷി​​​ച്ച് 2009 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​വീ​​​ൻ പ​​​ട്നാ​​​യി​​​ക്കി​​​ന്റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​ഡി ഒ​​​റീ​​​സ​​​യി​​​ൽ വ​​​മ്പിച്ച വി​​​ജ​​​യം നേ​​​ടു​​​മ്പോഴും മു​​​ർ​​​മു ത​​​ന്റെ നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റ് നി​​​ല​​​നി​​​ർ​​​ത്തി.ഗോത്ര വിഭാഗത്തില്‍നിന്ന്‌ രാജ്യത്തെ ആദ്യ വനിതാ ഗവര്‍ണറാകുന്നതും ദ്രൗപദിയാണ്.

ഓരോ പൗരനും തുല്യ നീതിയും തുല്യ സമത്വവും ഉറപ്പുവരുത്തുന്ന ഭരണഘടനയെ അത്യാദരവോടെ കാണുന്ന രാജ്യത്ത്‌ അത്തരം സമീപനങ്ങള്‍ സങ്കല്‍പ്പം മാത്രമെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ദ്രൗപദിയുടെ മിന്നുന്ന നേട്ടത്തിനു പ്രസക്‌തിയേറെ. നൂറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന വിഭാഗത്തിന്റെ പ്രതിനിധിയാണവര്‍. ദളിത്‌ വിഭാഗത്തില്‍നിന്ന്‌ അടക്കം ഇന്ത്യക്ക്‌ രാഷ്‌ട്രപതിമാര്‍ ഉണ്ടായപ്പോഴും പരിഗണിക്കപ്പെടാതെ കിടന്ന പട്ടികവര്‍ഗവിഭാഗത്തിന്‌ അഭിമാനവും ആത്മവിശ്വാസവും പകരുന്നതാകും ഈയൊരു പദവി. അവഗണനയുടെ കയ്‌പ്പറിഞ്ഞ ജനവിഭാഗം മാത്രമല്ല ,ഓരോ ഇന്ത്യക്കാരനും നാടിന്റെ പരമോന്നത പദവിയിലേക്ക്‌ ഒരു ആദിവാസി വനിത നടത്തുന്ന ചുവടുവയ്‌പ്പുകളെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു. അധികാരവും പദവികളും പല ഉന്നതര്‍ക്കും തളികയില്‍ ലഭിക്കുന്നതായി ആക്ഷേപിക്കപ്പെടുന്ന കാലത്ത്‌ ഇത്തരത്തിലുള്ള ഉയര്‍ച്ചകളാകും രാജ്യത്തെ ഒന്നാകെ ഉണര്‍ത്തുക ജീവിത സാഹചര്യങ്ങള്‍ക്കും അപ്പുറം ഭരണപരിചയവും മികവും പുലര്‍ത്തി ഇന്ത്യയുടെ രാഷ്‌ട്രപതി സ്‌ഥാനത്ത്‌ എത്തുകയായിരുന്നു അവര്‍.

രാജ്യത്തെ ഏറ്റവും അരികുവത്കരിക്കപ്പെട്ട, അവകാശം നിഷേധിക്കപ്പെടുന്ന സമൂഹമാണ് ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും.അടിത്തട്ടിൽ കഴിയുന്ന അത്തരം സമൂഹത്തിൽനിന്ന് ഭരണഘടനയുടെ പരിരക്ഷയാകുന്ന മഹോന്നത വ്യക്തിത്വമെന്ന നിലക്ക് ദ്രൗപദി മുർമുവിന് നീതി നിഷേധിക്കപ്പെടുന്നവരുടെ വേദന മനസ്സിലാക്കാനും അവരുടെ പക്ഷം ചേരാനും വേഗത്തിൽ കഴിയേണ്ടതാണ്. പ്രക്ഷുബ്‌ധമായ നിരവധി രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയുടെ രാഷ്‌ട്രപതിമാര്‍ക്ക്‌ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്‌.രണ്ടു വര്‍ഷത്തിനപ്പുറം ദേശീയ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ ഇന്ത്യ പുതിയ രാഷ്‌ട്രപതിയെ തെരഞ്ഞെടുത്തിരിക്കുന്നത്‌. നിര്‍ണായക രാഷ്‌ട്രീയ മുഹൂര്‍ത്തങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന്‌ രാഷ്‌ട്രപതി പദവിക്ക്‌ അലങ്കാരമാകാന്‍ അവര്‍ക്ക്‌ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ഇന്ത്യന്‍ ജനത.ഭരണഘടനയുടെ കാവലാളായി നിലയുറപ്പിച്ച ധീരയായ രാഷ്ട്രപതിയായി ചരിത്രത്തിൽ അവരുടെ പേര് രേഖപ്പെടുത്തപ്പെടട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

error: Content is protected !!