മോഹൻ ജോളി വർഗീസ്
ഒരു ശരാശരി മലയാളി ഒരിക്കൽ എങ്കിലും ഒരു ചായക്കടയിൽ നിന്നും ഒരു ചായ കുടിക്കാതെ ഇരുന്നിട്ടുണ്ടാവില്ല. ചായ എടുത്ത് തരുന്ന ചേട്ടൻ, ഗ്ലാസ് നല്ലപോലെ കഴുകി അതിൽ തിളച്ച വെള്ളം ഒഴിച്ച് കഴുകുന്നത് പലപ്പോഴും നമ്മൾ കാണാറുണ്ട്. വൃത്തി ഉള്ള കടയാകുമ്പോൾ അങ്ങനെ ചെയ്യും എന്നാണ് നമ്മൾ. കരുതുന്നത് എങ്കിൽ അതിന്റെ പിന്നിൽ വേറെ ഒരു ഉദ്ദേശം കൂടെ ഉണ്ട്.
സാധാരണ നമ്മൾ ഒരു ചായ മാത്രം കുടിക്കണം എന്ന് കരുതി ആണ് ചായക്കടയിൽ കയറുന്നത്. അവിടെ എന്നാ എന്ന് ചോദിക്കുമ്പോൾ ഒരു ചായ, കടിക്കാൻ എന്നാ വേണ്ടേ എന്ന് ചോദിക്കുമ്പോൾ ഹോ ഒന്നും വേണ്ട എന്ന് പറയുന്നതാ പൊതുവെ ഉള്ള രീതി. അങ്ങനെ ഇരിക്കുമ്പോൾ ആണ് കടക്കാരൻ ചായ ഗ്ലാസ് തിളച്ച വെള്ളത്തിൽ കഴുകി അതിൽ ചായ നിറച്ചു തരുന്നത്. ഗ്ലാസിൽ പിടിക്കുന്നതും നമ്മുടെ കൈ പൊള്ളും. പിന്നെ ചൂട് ഒന്ന് പോകുന്നു വരെ എന്നാ ചെയ്യാനാ, അപ്പോൾ നമ്മൾ പറയും ചേട്ടാ ഒരു ബോണ്ട എന്നോ അല്ലേൽ ഒരു പഴം പൊരി എന്നോ എന്ന്. കടക്കാരന്റെ ബുദ്ധി എങ്ങനെ ഉണ്ട്? ഈ നമ്പർ ഞാൻ അറിഞ്ഞപ്പോൾ ഒരുപാട് ചിരിച്ചു ഒപ്പം അവരുടെ ബുദ്ധിയിൽ ഒരുപാട് അതിശയിച്ചു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ