ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ നിരത്തുകളിൽ ഓടുന്നത് 22 ലക്ഷം വാഹനങ്ങൾ എന്ന് അഭ്യന്തര മന്ത്രാലയം. 2006 ജനുവരി 1 മുതൽ 2022 ഫെബ്രുവരി 15 വരെ കുവൈത്തികളുടെയും പ്രവാസികളുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാത്തരം വാഹനങ്ങളുടെയും എണ്ണം 2,228,747 ആണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
എംപി ഡോ. അബ്ദുൽ അസീസ് അൽ സഖാബി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം സ്ഥിതിവിവരക്കണക്കുകൾ നൽകിയതെന്ന് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സ്വകാര്യ കാർ ലൈസൻസുകളുടെ എണ്ണം 1,892,208, യാത്രക്കാർക്കുള്ള പൊതുഗതാഗത വാഹനങ്ങൾ 2,768, സ്വകാര്യ പാസഞ്ചർ ട്രാൻസ്പോർട്ട് വെഹിക്കിളുകൾ 35,214 ലൈസൻസുകൾ എന്നിങ്ങനെയാണ് മന്ത്രാലയത്തിന്റെ കണക്ക്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്