ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് പുതിയതായി വരുന്നവർക്കുള്ള എല്ലാ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഇനി മുതൽ ഓൺലൈനിൽ ആയിരിക്കും. പേപ്പർ വർക്കുകൾ ഒഴിവാക്കുകയും ജോലിക്കായി രാജ്യത്ത് പ്രവേശിക്കുകയോ കുടുംബ വിസയിൽ വരുന്നവർക്കുമുള്ള ക്രിമിനൽ റെക്കോർഡുകൾ ഇനി മുതൽ ‘ഓൺലൈൻ’ ആയിരിക്കും.
ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വരുന്നവർക്ക് ആണ് ഇത് ആദ്യം നടപ്പിലാക്കുക.
കുവൈറ്റിലെ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളും ഇന്ത്യൻ അധികാരികളും തമ്മിൽ ഏകോപനം ഉണ്ടാക്കിയിട്ടുണ്ടെന്നും സെപ്തംബറിൽ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും നിർബന്ധം ആക്കുമെന്ന പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിന്ന് വരുന്നവരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കുവൈറ്റ് എംബസിക്ക് സമർപ്പിക്കുകയും, ആധികാരികത പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക്‌സ് ആയി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കുകയും ചെയ്യും. വരുന്ന വ്യക്തി കുവൈറ്റിലെ മുൻ താമസക്കാരൻ ആയിരുന്നെങ്കിൽ ഇത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന അഭ്യന്തര മന്ത്രാലയം വഴി ഉണ്ടാകും.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു