November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫർവാനിയ ആശുപത്രി ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്‌ സിറ്റി : ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ വൈദ്യ പരിശോധനയിൽ വൻ ജനപങ്കാളിത്തം. ഇന്നലെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കുവൈറ്റ്‌ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫർവാനിയ ആശുപത്രിയിലെയും, ഇന്ത്യൻ ദന്തൽ അസോസിയേഷനിലേയും,  കുവൈറ്റ്‌ ദാർ അൽ സഹ പോളിക്ലിനിക്കിലെയും ഡോക്‌ടറുമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

രാവിലെ നടന്ന പൊതു സമ്മേളനത്തിൽ പ്രസിഡന്റ്‌ സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും, ഏഷ്യാനെറ്റ്‌ ന്യൂസ്‌ കുവൈറ്റ്‌ കോ ഓർഡിനേറ്ററുമായ നിക്സൺ ജോർജ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഫർവാനിയ ആശുപത്രി നഴ്സിംഗ് മാനേജ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പുഷ്പ സൂസൻ ജോർജ്, ഫർവാനിയ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. നൈല സമി ഫാറുഖി, ഡോ.  ഷൈജി കുമാരൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രതിനിധി ഡോ. സുബു തോമസ്, ദാർ അൽ സഹ പോളിക്ലിനിക്കിലെ ഡോ. തോമസ് ഐസക് എന്നിവർ ആശംസകൾ അറിയിച്ചു. നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് വൈസ് പ്രസിഡന്റ്‌ സുമി ജോൺ സ്വാഗതവും, ട്രഷറർ പ്രഭ രവീന്ദ്രൻ കൃതജ്ഞതയും, റ്റീന സൂസൻ പ്രോഗ്രാം അവതരണവും നിർവഹിച്ചു. സെക്രട്ടറി സുദേഷ് സുധാകർ, ജോയിന്റ് സെക്രട്ടറി ഷിറിൻ വർഗീസ്, മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ ഷീജ തോമസ്, കലാ, കായിക വിഭാഗം സെക്രട്ടറി ട്രീസ എബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൂടാതെ മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർസ് ആയി സൗമ്യ എബ്രഹാം, സിജുമോൻ തോമസ്, ബിന്ദു തങ്കച്ചൻ, ശ്രീ രേഖ സജേഷ്, നിബു പാപ്പച്ചൻ, നിതീഷ് നാരായണൻ, അബ്ദുൽ സത്താർ എന്നിവരും പ്രവർത്തിച്ചു.  ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനകോളജി, ഒപ്തൽമോളോജി, ഇ. എൻ. റ്റി., ദന്തൽ എന്നീ വിഭാഗങ്ങളിലെ ഡോക്‌ടറുമാർ വിദഗ്ധ ഉപദേശം നൽകുകയും, രക്തസമ്മർദ്ദവും, രക്തത്തിലെ പഞ്ചസാരയുടെ അളവും സൗജന്യമായി  പരിശോധിക്കുകയും ചെയ്തു.

error: Content is protected !!