കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ കമ്പനിയായ NBTC-യുടെ പുതിയ കോൺക്രീറ്റ് ബാച്ചിങ് പ്ലാന്റ് മുത്തലയിൽ പ്രവർത്തനമാരംഭിച്ചു.NBTC മാനേജിങ് ഡയറക്ടർ ശ്രീ കെ.ജി .എബ്രഹാം ഉത്കാടനം നിർവ്വഹിച്ചു .
കുവൈറ്റ് സിറ്റിയിൽ നിന്നും 150 -ഓളം കിലോമീറ്റര് അകലെയുള്ള ഡെസേർട്ട് ഏരിയായ മുത്തലയിൽ ആരംഭിച്ച കോൺക്രീറ്റ് ബാച്ചിങ് പ്ലാന്റിൽ നിന്ന് അബ്ദലിയിലേക്കും മുത്തല സിറ്റിലേക്കും കോൺക്രീറ്റ് വിതരണം ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു .
വിശ്വസനീയവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ നൽകുകയെന്ന ആശയത്തോടെ 1977-ൽ സ്ഥാപിതമായ NBTC, ഒരു സിവിൽ കൺസ്ട്രക്ഷൻ കമ്പനി എന്ന നിലയിൽ അതിന്റെ ആദ്യ ചുവടുകൾ എടുത്തു. വിനീതമായ തുടക്കത്തിലൂടെ ബിസിനസ്സ് മിടുക്ക്, മൂല്യങ്ങൾ, കരുത്ത് എന്നിവയുടെ ബലത്തിൽ ഇന്ന് സ്ഥിരതയോടെ വളരുന്ന ഒരു പ്രമുഖ ബ്രാൻഡ് ആയി NBTC മാറിക്കഴിഞ്ഞിരിക്കുന്നു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു