കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (IBPC) കുവൈറ്റിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന വാർഷിക പൊതുയോഗ വേളയിൽ 2022 – 2023 ലേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.വൈസ് ചെയർമാൻ ശ്രീ. ഗുർവിന്ദർ സിംഗ് ലാംബയുടെ സ്വാഗത പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ, COVID-19 പ്രതിസന്ധി ഘട്ടത്തിലും സന്നദ്ധപ്രവർത്തനത്തിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും IBPC അംഗങ്ങൾ നൽകിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. തുടർന്ന് സ്ഥാനമൊഴിയുന്ന ട്രഷറർ കൈസർ ഷാക്കിർ കഴിഞ്ഞ മൂന്ന് വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകൾ അവതരിപ്പിച്ചു .ഇവ അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു.IBPC മുതിർന്ന ഉപദേഷ്ടാവായ ശ്രീ. ശിവി ഭാസിൻ, സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും “കുവൈത്തിലെ ഇന്ത്യൻ വ്യവസായികളുടെ തുടക്കം” എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്തു.

IBPC-യുടെ പുതിയ ചെയർമാനായി ശ്രീ ഗുർവിന്ദർ സിംഗ് ലാംബ (ചോജി ലാംബ), വൈസ്ചെയർമാനായി ശ്രീ കൈസർ ഷാക്കിർ തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ സോളി മാത്യു പുതിയ സെക്രട്ടറിയും ശ്രീ സുരേഷ് കെ പി പുതിയ ജോ. സെക്രട്ടറിയും, ശ്രീ. സുനിത് അറോറയുമാണ് പുതിയ ട്രഷറർ.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു