January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

  കൊട്ടാരം മ്യൂസിയത്തിന് അഴകായി ആർട്ടിസ്റ്റ് സുനിൽ കുളനടയുടെ പെയിന്റിങ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ  പ്രശസ്ത കലാകാരനായ ആർട്ടിസ്റ്റ് സുനിൽ കുളനട ജലഛായത്തിൽ വരച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന ചിത്രം ഇനിമുതൽ തിരുവനന്തപുരം കൊട്ടാരം മ്യൂസിയത്തിൽ സൂക്ഷിക്കും.  കഴിഞ്ഞദിവസം കവടിയാർ കൊട്ടാരത്തിൽ എത്തിച്ച പെയിന്റിങ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ  അഭാവത്തിൽ ഹിസ് ഹൈനസ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ ഏറ്റു വാങ്ങി
ചടങ്ങിൽ  ബിനു ഹരിനാരായണൻ( ഡയറക്ടർ ആർഷഭൂമി ചാരിറ്റബിൾ ട്രസ്റ്റ) രതീഷ്  കുന്നം എന്നിവർ പങ്കെടുത്തു.

ഇതിനോടകം വിദേശികളും സ്വദേശികളുമായ കവികളുടെ അമ്പതിൽപരം കവിതകൾക്ക് ക്യാൻവാസിൽ ചിത്രാവിഷ്കാരം നടത്തയിട്ടുള്ള സുനിൽ കുളനട നയന മനോഹരമായ മറ്റനേകം ചിത്രങ്ങളും വരച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ മൂന്ന് കൃതികളായ ‘ ദൈവദശകം’, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് തുടങ്ങിയവ ഒറ്റ ക്യാൻവാസിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ ദൈവദശകം പെയിന്റിങ് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

        കുവൈറ്റിൽ  രാജാരവിവർമ്മ ഓപ്പൺ ആർട്ട് സ്കൂൾ നടത്തിവരുന്ന ഇദ്ദേഹം അവിടുത്തെ കലാ സംഘടനകൾ നടത്തുന്ന കലാ മത്സരങ്ങളിൽ പ്രധാന വിധികർത്താവ് കൂടിയാണ്.കൂടാതെ maashapp. com ൽ ഓൺലൈൻ ചിത്രകലാ പഠന ക്‌ളാസുകളും എടുക്കുന്നുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!