ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ശ്രീനാരായണീയരുടെ സംഘടനയായ സാരഥി കുവൈറ്റിന്റെ കുട്ടികളുടെ കൂട്ടായ്മയായ ഗുരുകുലം എട്ടാമത് വാർഷികാഘോഷം ജൂൺ 17 ന് വൈകിട്ട് 3 മണി മുതൽ ഓൺലൈൻ ആയി നടത്തി . കേരള സ്റ്റേറ്റ് മലയാളം മിഷൻ മുൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്‌ഘാടനം നിർവ്വഹിച്ച് കുട്ടികളോട് സംസാരിച്ചു.
ഗുരുകുലം സെക്രട്ടറി കുമാരി നീരജ സൂരജ് ഭദ്രദീപം കൊളുത്തുകയും, കുമാരി നിരഞ്ജന സൂരജിൻ്റെ ദൈവദശക ആലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
ഗുരുകുലം പ്രസിഡൻറ് കുമാരി അൽക്ക ഓമനക്കുട്ടൻ്റെ അധ്യക്ഷതയിൽ പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് കുമാരി ശ്രെയസൈജു സ്വാഗതം ആശംസിക്കുകയും, കുമാരി നീരജ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തിയുള്ള ഇ-മാഗസിൻ പ്രകാശനം സാരഥി പ്രസിഡൻറ് സജീവ് നാരായണൻ തദവസരത്തിൽ നിർവഹിച്ചു.
കേരളത്തിലെ 14 ജില്ലകളുടെ ഉത്ഭവത്തെയും, സാംസ്കാരിക പ്രത്യേകതകളെയും, കലാരൂപങ്ങളെയും ആസ്പദമാക്കി കുട്ടികൾ ഒരുക്കിയഒരു മണിക്കൂർ നീണ്ടുനിന്ന വീഡിയോ പ്രദർശനം ചടങ്ങിന് മിഴിവേകി.
കഴിഞ്ഞ ഒരു വർഷക്കാലം സന്നദ്ധ സേവനം അനുഷ്ടിച്ച ഗുരുകുലം അദ്ധ്യാപകർ, ചീഫ് കോർഡിനേറ്ററായിരുന്ന മനു കെ മോഹൻ എന്നിവരെ ചടങ്ങിൽ മെമെൻ്റാെ നൽകി ആദരിച്ചു.
മാസ്റ്റർ രോഹിത് രാജ് , അഖിൽ സലിംകുമാർ എന്നിവർ അവതാരകരായി എത്തിയ ചടങ്ങിൽ സാരഥി പ്രസിഡന്റ് സജീവ് നാരായണൻ ,ജനറല്‍ സെക്രട്ടറി ബിജു സി വി, ട്രഷറർ അനിത്ത് കുമാര്‍, സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ കെ.സുരേഷ്, വനിതാവേദി ചെയർപേഴ്സൺ പ്രീത സതീഷ്, ഗുരുകുലം മുൻ ചീഫ് കോഡിനേറ്റര്‍ മനു കെ മോഹൻ, ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ ഷാജൻ കുമാർ എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു.
2022-23 വർഷത്തെ ഗുരുകുലം ഭാരവാഹികളായി മാസ്റ്റർ അഗ്നിവേശ് ഷാജൻ (പ്രസിഡൻറ്), അദീന പ്രദീപ് (സെക്രട്ടറി), അനഘ രാജൻ (ട്രഷറർ), അക്ഷയ് പി.അനീഷ്(വൈസ്.പ്രസിഡൻ്റ്), അക്ഷിത മനോജ് (ജോ.സെക്രട്ടറി), അഭിനവ് മുരുകദാസ് (ജോ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുക്കുകയും, ഗുരുകുലം ഏരിയാ കോർഡിനേറ്റർ ശ്രീമതി. മഞ്ജു പ്രമോദ് സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.
ഗുരുകുലം ചീഫ് കോർഡിനേറ്റർ സീമ രജിത് നന്ദി രേഖപ്പെടുത്തുകയും, പൂർണമദഃ ചൊല്ലിയതോടെ പരിപാടികൾക്ക് തിരശ്ശീല വീണു.
ഗുരുകുലം ഏരിയാ കോർഡിനേറ്റർമാരായ ശീതൾ സനേഷ്, രമേശ് കുമാർ, സാരഥി സെക്രട്ടറി സൈഗാൾ സുശീലൻ, അജി കുട്ടപ്പൻ, പ്രമീൾ പ്രഭാകരൻ എന്നിവർ വിവിധ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
More Stories
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്‍. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു