സാജു സ്റ്റീഫൻ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രക്തദാന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു.
രക്തദാതാക്കൾ നടത്തുന്ന നിസ്വാർത്ഥ സേവനത്തെ അംബാസഡർ സിബി ജോർജ് ശ്ലാഘിച്ചു.കുവൈറ്റിൽ സന്നദ്ധ രക്തദാനം നടത്തുന്നവരിൽ മുൻപന്തിയിൽ ഉള്ളത് ഇന്ത്യക്കാരാണ് എന്നത് അഭിമാനകരമായ നേട്ടം ആണെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ‘രക്തദാനത്തിൻ്റെ ശാസ്ത്രം ‘ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.
തുടർന്ന് 2021-22 പ്രവർത്തന വർഷത്തിൽ രക്തദാനം ക്യാമ്പ് നടത്തിയ സംഘടനകളെയും അഞ്ചിലേറെ തവണ രക്തദാനം നടത്തിയ ദാതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുള്ള ഇന്ത്യക്കാർ ചടങ്ങിൽ പങ്കാളികളായി.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു