മോഹൻ ജോളി വർഗ്ഗീസ്
നമ്മൾ ജനിച്ചു വന്ന നാട്ടിൽ ഒരു തൊഴിൽ കിട്ടാൻ സാധ്യത കുറവായതാണ് പലപ്പോഴും നമ്മൾ മറ്റു രാജ്യങ്ങളിൽ ഒരു ജോലിക്കായി പോകുന്നത്. ചെല്ലുന്ന രാജ്യത്തെ നിയമവും അവരുടെ വിശ്വാസവും പരിപാലിക്കാൻ നമ്മൾ ബാധ്യസ്ഥർ കൂടെ ആണ്. അല്ലാത്തവർ അല്പം ബുദ്ധിമുട്ടും.
ഒരിക്കൽ എനിക്കറിയുന്ന ഒരു വ്യക്തിയുടെ കൂട്ടുകാരൻ നാട്ടിൽ നിന്നും ജോലിക്കായി ഗൾഫിൽ എത്തി. വിദ്യാഭ്യാസം വല്യ തോതിൽ ഇല്ലാത്തതിനാൽ ഒരു ബിൽഡിംഗ് നിർമ്മാണ കമ്പനിയിൽ ലേബർ ആയി ജോലി ആയി. ലേബർ ക്യാമ്പിൽ താമസവും ശരിയായി. അങ്ങനെ ഇരിക്കെ ജോലി സ്ഥലത്തോട്ട് പോകുന്നതും വരുന്നതും കമ്പനി ബസ്സിൽ ആണ്. എന്ന് വെച്ചാൽ താമസവും യാത്രയും ഫ്രീ ആണ് എന്ന്. യാത്ര ചെയുന്ന ബസ്സിൽ ആണേൽ എപ്പോഴും അറബിയിൽ പ്രാർഥന ഉണ്ട്. ശരാശരി ആളുകൾ അവിടൊക്കെ എപ്പോഴും പ്രാർഥന കേട്ടോണ്ട് ആണ് യാത്ര ചെയുന്നത്.ഇതൊന്നും പരിചയം ഇല്ലാത്ത അയാൾ അവിടെ ആകെ ബഹളം ആക്കി.പ്രാർഥന കേൾക്കുന്നതിനാൽ അയാൾക്ക് ഉറങ്ങാൻ സാധിക്കുന്നില്ല എന്നൊക്കെ ആണ് കാരണം.സത്യത്തിൽ ഒരു മൊബൈൽ ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. തന്റെ അവകാശം ചോദിക്കണമല്ലോ, ചോദിക്കഡാ എന്ന് പറഞ്ഞ് മൂപ്പിച്ച് വിട്ടവർ കാര്യം പ്രശ്നം ആയപ്പോൾ അവിടെ നിന്ന് കടന്നേ കളഞ്ഞു. ഒടുവിൽ പ്രശ്നം കമ്പനിയിൽ അറിയുകയും കമ്പനി അവനെ പറഞ്ഞു നാട്ടിൽ വിട്ടുകയും ചെയ്തു.ഗൾഫിലേക്ക് കയറി വന്ന കടം ഏജന്റിന് വീട്ടിത്തിർന്നില്ല അപ്പോഴാണ് ജോലി ഇല്ലാതെ തിരികെ നാട്ടിൽ പോകണ്ട അവസ്ഥ വന്നത്.അന്നം തരുന്ന നാട്ടിലെ നിയമവും അവിടുത്തെ വിശ്വാസവും നമ്മൾ മാനിച്ചില്ല എങ്കിൽ ചിലപ്പോൾ ഇതുപോലെ ചില അവസ്ഥകൾ നമുക്കും ഉണ്ടാകും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ