കുവൈറ്റ് സിറ്റി :കുവൈത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപ നില 52 ഡിഗ്രീ സെൽഷ്യസ് ജഹ്റ മേഖലയിൽ രേഖപ്പെടുത്തി. സുലൈബിയ, വഫ്റ പ്രദേശങ്ങളിൽ താപ നില 51 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. അടുത്ത ആഴ്ചകളിൽ ചൂടുകൂടും. സൂര്യതാപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ സുരക്ഷാ നിർദേശങ്ങളും പാലിക്കുക .
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും