കുവൈറ്റ് : പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ജൂൺ അഞ്ച് രാവിലെ എട്ടിന് എംബസി അങ്കണത്തിൽ ഇന്ത്യൻ സ്ഥാനപതിയും പത്നിയും ചേർന്ന് മരം നട്ടുകൊണ്ട് ട്രീ പ്ലാന്റേഷൻ ഡ്രൈവ് ആരംഭിച്ചു .
ജൂൺ 9 ന് വൈകുന്നേരം 6 മണിക്ക് ഗ്രാൻഡ് ഫിനാലെ ഇവന്റോടെ ഒരു ആഴ്ച നീളുന്ന ആഘോഷങ്ങൾ (ജൂൺ 5-9) സമാപിക്കും .

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നടപടികളും നേട്ടങ്ങളും എന്ന വിഷയത്തിൽ പെയിന്റിങ്/ചിത്രരചന മത്സരം നടത്തും. pic.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് ജൂൺ ആറിനകം രചനകൾ മെയിൽ ചെയ്യാം. വിജയികൾക്ക് വ്യാഴാഴ്ച നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മാനം നൽകും.
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി